മാഞ്ചസ്​റ്റർ ഭീകരാക്രമണത്തി​​ന്‍റെ പശ്​ചാത്തലത്തിൽ ബ്രിട്ടണിൽ സുരക്ഷ ശക്​തമാക്കി.

ലണ്ടൻ: മാഞ്ചസ്​റ്റർ ഭീകരാക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ ബ്രിട്ടണിൽ സുരക്ഷ ശക്​തമാക്കി.

ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നണ്ടെന്ന്​ അറിയിച്ച ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേ, അടുത്തു തന്നെ മ​െറ്റാരു ഭീകരാക്രമണത്തിന്​ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.

നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ കൂടുതൽ സൈനികരെ നിയോഗിക്കും. പൊതുചടങ്ങുകൾ, സംഗീതപരിപാടി, കായികവേദി എന്നിവിടങ്ങളിൽ സൈനികരെ നിയോഗിച്ചിട്ടുണ്ടെന്നും തെരേസ മേ അറിയിച്ചു.

അതേസമയം, ഇരുപത്തിരണ്ടുകാരനായ ബ്രിട്ടീഷ് പൗരൻ സൽമാൻ അബിദിയാണ് സ്ഫോടനത്തിനു പിന്നിലെന്നാണ് പൊലീസ് വിലയിരുത്തൽ.

മാഞ്ചസ്റ്ററിൽ ജനിച്ച അബിദിയുടെ മാതാപിതാക്കൾ ലിബിയക്കാരാണ്.

ലിബിയയിലായിരുന്ന അബിദി അടുത്തിടെയാണ് ബ്രിട്ടനിലെത്തിയത്.

സൽമാൻ അബിദി ഒറ്റക്കാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപത്തിമൂന്നുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ അമേരിക്കൻ പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞ്​ പുറത്തിറങ്ങിയ ജനക്കൂട്ടത്തിനുനേരെ കഴിഞ്ഞ ദിവസമാണ്​ ചാവേർ ഭീകരാക്രമണം നടത്തിയത്​.

ഇതിൽ 22 പേർ കൊല്ലപ്പെടുകയും 59 പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ആക്രമണത്തി​​െൻറ ഉത്തരവാദിത്തം  ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ഇനിയും തുടരുമെന്നും ഐ.എസ് ഭീഷണിയുണ്ട്​.

new jindal advt tree advt
Back to top button