കുറ്റകൃത്യം (Crime)

മാതാവിനെ സംസ്കരിക്കാൻ കുഴിമാടമൊരുക്കിയ മകനെതിരെ കേസെടുക്കാൻ വനിതാ കമ്മിഷൻ പോലീസിനോട് നിർദ്ദേശിച്ചു.

മാതാവിന്റെ സ്വത്ത് സഹോദരനും അമ്മവനും ചേർന്ന് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് മാതാവിന് വേണ്ടി കുഴിമാടം തയാറാക്കിയത്.

മലപ്പുറം: മാതാവിനെ സംസ്കരിക്കാൻ കുഴിമാടമൊരുക്കിയ മകനെതിരെ കേസെടുക്കാൻ വനിതാ കമ്മീഷൻ പോലീസിനോട് നിർദ്ദേശിച്ചു. എഴുപതു വയസുള്ള മണ്ണുപറമ്പിൽ ഫാത്തിമയ്ക്കു വേണ്ടി മൂത്തമകനും പൊതുമേഖലാ ടെലികോം കമ്പനിയിലെ എൻജിനീയറുമായ സിദ്ധിഖാണ് കുഴിമാടമൊരുക്കിയത്.

മാതാവിന്റെ സ്വത്ത് തനിക്ക് നൽകാതെ സഹോദരനും അമ്മവനും ചേർന്ന് തട്ടിയെടുത്തെന്ന് ആരോപിച്ചാണ് മാതാവിന് വേണ്ടി കുഴിമാടം തയാറാക്കിയത്. ഖബറിൽ സ്ഥാപിക്കാനുള്ള മീസാൻ കല്ലും ഇയാൾ കുഴിക്ക് സമീപം കരുതിയിട്ടുണ്ട്. രണ്ടു വർഷം മുമ്പ് തയാറാക്കിയ കുഴിമാടത്തിൽ മാതാവിന് വേണ്ടിയാണെന്നു കാട്ടിയുള്ള ബോർഡും ഇയാൾ സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീടിത് നീക്കി.

പരാതിയുമായി മാതാവ് കമ്മീഷനെ സമീപിച്ചതോടെ കുഴി മൂടാൻ നിർദ്ദേശിച്ചെങ്കിലും സിദ്ധിഖ് അതിന് തയാറായില്ല. ഇതേത്തുടർന്നാണ് കേസ് പൊലീസിന് കൈമാറിയത്.

Tags
Back to top button