ഛത്തീസ്ഗഡിൽ ബി.എസ്​.എഫും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

റായ്പൂര്‍: ഛത്തീസ്ഗഡിലെ പങ്കജൂര്‍ ജില്ലയില്‍ മാവോയിസ്റ്റുകളും ബി.എസ്.എഫ്​ ജവാൻമാരും തമ്മില്‍ ഏറ്റുമുട്ടല്‍.

കർനറിൽ രാവിലെ ഏഴു മണിക്ക്​​െപട്രോളിങ്​ നടത്തുകയായിരുന്ന ബി.എസ്​.എഫ്​ ജവാൻമാർക്കെതിരെ മാവോയിസ്​റ്റുകൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിനെ പ്രതിരോധിച്ച ജവാൻമാർ ​തിരിച്ചടിക്കുകയും ചെയ്​തു.

പ്രദേശത്ത്​ കൂടുതൽ ജവാൻമാരെ വിന്യസിച്ചിട്ടുണ്ട്​.

ഏറ്റുമുട്ടലിൽ ആളപായമുണ്ടായിട്ടില്ല.

ഏപ്രില്‍ 24 ന് സുക്മ ജില്ലയിലുണ്ടായ  മാവോയിസ്​റ്റ്​ ആക്രമണത്തിൽ 25 സി.ആർ.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തിനു ശേഷം  ഇതാദ്യമായാണ് സൈന്യവും മാവോയിസ്റ്റുകളും നേരിട്ട് ഏറ്റുമുട്ടുന്നത്.

സുക്മ ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന ഒന്‍പത് പേരെ സി.ആർ.പി.എഫ് അറസ്റ്റ് ചെയ്തിരുന്നു.

new jindal advt tree advt
Back to top button