മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെന്ന പരാമർശത്തിൽ വിശദീകരണവുമായി പി മോഹനൻ

മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല. വിമർശിച്ചത് എൻ.ഡി.എഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണെന്ന് പി മോഹനൻ

കോഴിക്കോട്: മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെന്ന പരാമർശത്തിൽ വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. മുസ്ലിം സമുദായത്തെ ആക്ഷേപിച്ചിട്ടില്ല. വിമർശിച്ചത് എൻ.ഡി.എഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണ്. പഴയ നക്സൽ നേതാക്കൾ ഇപ്പോൾ ഇത്തരം സംഘനകളുടെ നേതാക്കളാണ്. പന്തീരാങ്കാവ് സംഭവത്തിൽ ഈ സംഘടനകൾക്ക് സ്വാധീനമുണ്ട്. മുസ്ലിം ലീഗ് എന്തിനാണ് എൻ.ഡി.എഫിനെ ന്യായീകരിക്കുന്നതെന്ന് ചോദിച്ച പി മോഹനൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും വ്യക്തമാക്കി.

കോഴിക്കോടിന്റെ സാഹചര്യമാണ് വ്യക്തമാക്കിയത്. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധനയിലാണെന്നും പി മോഹനൻ പറഞ്ഞു. കുമ്മനത്തിന് അടിക്കാനുള്ള വടിയല്ല തന്റെ പ്രസ്താവനയെന്നും മോഹനൻ പറഞ്ഞു. പരാമർശം തള്ളി സി.പി.എം കേന്ദ്രനേതൃത്വവും സി.പി.ഐയും രംഗത്തെത്തിയ സാഹചര്യത്തിലാണ് വിശദീകരണം. കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളും വിമർശനവുമായി എത്തിയപ്പോൾ ബി.ജെ.പി പി മോഹനന്റെ നിലപാടിനെ പിന്തുണച്ചിരുന്നു.
സി.പി.എം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ വിദ്യാർഥികൾ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ അറസ്റ്റിലാവുകയും ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെതിരെ വ്യാപക വിമർശനമുയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജില്ലാ സെക്രട്ടറിയുടെ പരാമർശം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button