മാ​ഞ്ച​സ്​​റ്റ​ർ ഭീ​ക​രാ​ക്ര​മ​ണം: എട്ടു പേർ അറസ്​റ്റിൽ

ല​ണ്ട​ൻ: 22 പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ മാ​ഞ്ച​സ്​​റ്റ​ർ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ലി​ബി​യ​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു.

അ​ഞ്ചു​ദി​വ​സം മു​മ്പാ​ണ്​ താ​ൻ അ​വ​സാ​ന​മാ​യി മ​ക​നോ​ട്​ സം​സാ​രി​ച്ച​തെ​ന്ന്​ സ​ൽ​മാ​ൻ ആ​ബി​ദി​യു​ടെ പി​താ​വ്​ റോ​യി​േ​ട്ട​ഴ്​​സ്​ വാ​ർ​ത്ത​ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞു.

ലി​ബി​യ​യി​ൽ നി​ന്ന്​ കു​ടി​യേ​റി​യ​താ​ണ്​ സ​ൽ​മാ​ൻ ആ​ബി​ദി​യു​ടെ കു​ടും​ബം.

ആ​ക്ര​മ​ണ​ത്തി​ൽ ചാ​േ​​വ​റാ​യെ​ത്തി​യ​ത്​ സ​ൽ​മാ​ൻ ആ​ബി​ദി​യാ​ണെ​ന്ന്​ പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

മ​ക​​​െൻറ സം​സാ​ര​ത്തി​ൽ അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും തോ​ന്നി​യി​രു​ന്നി​ല്ല. സ​ൽ​മാ​ന്​ ​െഎ.​എ​സ്​ പോ​ലു​ള്ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും നി​ര​പ​രാ​ധി​ക​ളെ കൊ​ന്നൊ​ടു​ക്കു​ന്ന ഇ​ത്ത​രം തീ​വ്ര​വാ​ദ​ങ്ങ​ൾ​ക്കെ​തി​രാ​ണ്​ ത​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലി​ബി​യ​ൻ ത​ല​സ്​​ഥാ​ന​മാ​യ ട്രി​പ​ളി​യി​ൽ നി​ന്ന്​ സ​ൽ​മാ​​​െൻറ ഇ​ള​യ സ​ഹോ​ദ​ര​ൻ ഹാ​ഷിം ആ​ബി​ദി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു.

ഹാ​ഷി​മി​ന്​ ​െഎ.​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.

ഇ​യാ​ൾ ട്രി​പ​ളി​യി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ പ​ദ്ധ​തി​യി​ട്ട​താ​യി സം​ശ​യി​ക്കു​ന്ന​താ​യും പൊ​ലീ​സ്​ വെ​ളി​പ്പെ​ടു​ത്തി.

അ​ന്വേ​ഷ​ണ​ത്തി​​​െൻറ ഭാ​ഗ​മാ​യി ആ​റു​പേ​രെ കൂടി മാ​ഞ്ച​സ്​​റ്റ​ർ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തി​ട്ടു​ണ്ട്. ഇതോടെ അറസ്​റ്റിലായവരുടെ എണ്ണം എട്ടായി.

അ​തി​നി​ടെ, സ​ൽ​മാ​ൻ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​നാ​യി ജ​ർ​മ​ൻ വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ്​​ മാ​ഞ്ച​സ്​​റ്റ​റി​ലെ​ത്തി​യ​തെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

new jindal advt tree advt
Back to top button