സംസ്ഥാനം (State)

മിൽമ പാലിന് ഇന്ന് മുതൽ വില കൂടും

ലിറ്ററിന് നാലു രൂപ വീതമാണ് വർധിപ്പിച്ചിരിക്കുന്നത്. 2017 ഫെബ്രുവരിയിലായിരുന്നു അവസാനമായി പാൽവില വർധിപ്പിച്ചത്.

ഇന്ന് മുതൽ മിൽമ പാലിന് ലിറ്ററിന് നാലു രൂപ അധികം നൽകണം. ഇതോടെ മഞ്ഞ നിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപ നൽകേണ്ടി വരും.

കടുംനീല കവറിലെ പാൽ ലിറ്ററിന് 46 രൂപയാണ് പുതിയ വില. കൊഴുപ്പുകൂടിയ പാലിന് 48 രൂപ നൽകണം.

മഞ്ഞ കവറിലുള്ള സ്മാർട്ട് ഡബിൾ ടോൺഡ് പാലിന് 5 രൂപയാണ് ഇനി അധികം നൽകേണ്ടത്.

വർധിപ്പിക്കുന്ന 4 രൂപയിൽ 3 രൂപ 35പൈസ ക്ഷീര കർഷകർക്ക് ലഭിക്കും.16 പൈസ ക്ഷീര സംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും നൽകും. 3 പൈസ വീതം ക്ഷീര കർഷകർക്കായുള്ള ക്ഷേമനിധിയിലേക്ക് നൽകും.

പുതുക്കിയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ ലഭ്യമാകുന്നത് വരെ പഴയവില രേഖപ്പെടുത്തിയ പാക്കറ്റുകളിൽ തന്നെയാവും വിതരണം.

Tags
Back to top button