രാഷ്​ട്രീയ ജീർണതയാണ്​ കഴിഞ്ഞ സർക്കാറിന്‍റെ സംഭാവന – മുഖ്യമന്ത്രി പിണറായി

തിരുവന്തപുരം: മതനി​രപേക്ഷ നവകേരളം പടുത്തുയർത്തുകയാണ്​ എൽ.ഡി.എഫ്​ സർക്കാറി​​​െൻറ ലക്ഷ്യമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ.   ചട്ടങ്ങളൊന്നും പാലിക്കാതെയായിരുന്നു കഴിഞ്ഞ യു.ഡി.എഫ്​ സർക്കാറി​​​െൻറ പ്രവർത്തനം.

രാഷ്​ട്രീയ ജീർണതയാണ്​ കഴിഞ്ഞ സർക്കാറി​​​െൻറ സംഭാവന. ഇതു മാറ്റി ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച്​ ആരോഗ്യകരമായ രാഷ്​​ട്രീയ സംസ്​കാരം വളർത്താൻ ഒരു വർഷം കൊണ്ട്​ എൽ.ഡി.എഫിന്​ കഴിഞ്ഞുവെന്ന്​ പിണറായി പറഞ്ഞു.

എൽ.ഡി.എഫ്​ സർക്കാറി​​​െൻറ ഒന്നാം വാർഷികത്തോട്​ അനുബന്ധിച്ച് നേട്ടങ്ങൾ വിശദീകരിച്ച്​​ വാർത്ത സമ്മേളനം നടത്തുകയായിരുന്നു പിണറായി.

കൈത്തറി, കയർ ഉൾപ്പടെയുള്ള പരമ്പരാഗത വ്യവസായ മേഖലകളെ സഹായിക്കാൻ സർക്കാറിന്​ കഴിഞ്ഞു.

എൽ.പി തലം വരെ സ്​കൂളികളിൽ  കൈത്തറി യൂണിഫോമുകൾ വിതരണം ചെയ്യാനുള്ള തീരുമാനം മേഖ​ലയെ സഹായിക്കും. ക്ഷേമ പെൻഷനുകൾ കുടിശിക തീർത്ത്​ വിതരണം ചെയ്യാൻ സാധിച്ചു. 1900 കോടിയാണ്​ ഇത്തരത്തിൽ വിതരണം ചെയ്​തതെന്നും പിണറായി അറിയിച്ചു.

പെൻഷൻ തുക വർധിപ്പിച്ചുവെന്നും പിണറായി പറഞ്ഞു.

കിഫ്​ബി മികച്ച പദ്ധതിയാണെന്ന്​ പറഞ്ഞ പിണറായി ലോക പ്രശസ്​ത സാമ്പത്തിക വിദഗ്​ധരാണ്​ ഇതിന്​ നേതൃത്വം നൽകുന്നതെന്നും  അറിയിച്ചു.

മാലിന്യ മുക്​ത കേരളത്തിനായി പ്രവർത്തിക്കുമെന്ന്​ അറിയിച്ച മുഖ്യമന്ത്രി ഹരിത കേരളം ഉൾപ്പടെയുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കുമെന്നും പറഞ്ഞു.

ചെറിയ എതിർപ്പികളെ മുൻ നിർത്തി പ്രവർത്തനങ്ങളിൽ നിന്ന്​ പിൻമാറാത്തത്​ ഗുണകരമായി.

ഗെയിൽ വാതക പൈപ്പ്​ ലൈൻ, ദേശീയപാതയുടെ സ്ഥലമേറ്റെടുപ്പ്​ തുടങ്ങിയ വിഷയങ്ങളിൽ എതിർപ്പുകൾ കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new jindal advt tree advt
Back to top button