സമാജ്​വാദി പാർട്ടിയിൽ നിന്ന്​ പാർട്ടി മുതിർന്ന നേതാവ്​ നാസിമുദ്ദീൻ സിദ്ദിഖിയെയും മകനെയും പുറത്താക്കി.

ലഖ്​നോ: ബഹുജൻ സമാജ്​വാദി പാർട്ടിയിൽ നിന്ന്​ പാർട്ടി മുതിർന്ന നേതാവ്​ നാസിമുദ്ദീൻ സിദ്ദിഖിയെയും മകനെയും പുറത്താക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാരോപിച്ചാണ്​ സിദ്ദിഖിയെയും മകൻ അഫ്​സലിനെയും പുറത്താക്കിയത്​.

പൊതുപ്രവർത്തനങ്ങൾ നടത്തിയതിന്​ ജനങ്ങളിൽ പണം വാങ്ങിയ സിദ്ദിഖിയെയും അഫ്​സലിനെയും പുറത്താക്കുന്നതായി ബി.എസ്​.പി ജനറൽ സെക്രട്ടറിയും രാജസഭാംഗവുമായ സതീഷ്​ ചന്ദ്ര അറിയിച്ചു.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്കരഹിത നടപടികളും അംഗീകരിക്കാൻ കഴിയില്ലെന്നും പാർട്ടി ജനറൽ സെക്രട്ടറി അറിയിച്ചു.

കഴിഞ്ഞ ഉത്തർപ്രദേശ്​ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.എസ്​.പിയുടെ മതേതര മുഖമായി 28 കാരനായ അഫ്​സൽ പ്രചരണപരിപാടികളിൽ സജീവമായിരുന്നു.

new jindal advt tree advt
Back to top button