മുത്തലാഖ് ഖുറാനിൽ ഇല്ല, സ്ത്രീകൾ ഖുറാൻ വായിക്കൂ; സൽമ അൻസാരി

മൂന്ന് തവണ തലാഖ് ചെല്ലിയാൽ വിവാഹമോചനമാകില്ലെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരി. അലിഗഡിൽ നടന്നൊരു പരിപാടിയിൽ വച്ചായിരുന്നു മുത്തലാഖിനെതിരെ പ്രതികരിച്ചത്. ഈ വിഷയത്തിൽ മതപുരോഹിതന്മാർ പറയുന്നതെന്താണോ അത് വിശ്വസിക്കാതെ സ്ത്രീകൾ ഖുറാൻ വായിച്ച് നോക്കണമെന്നാണ് സൽമ അൻസാരി ആവശ്യപ്പെട്ടത്.

മുത്തലാഖ് ചൊല്ലിയുള്ള വിവാഹമോചനം, ബഹുഭാര്യത്വം എന്നിവ സുപ്രീം കോടതി ചോദ്യം ചെയ്യണമെന്നുള്ള വാദം നടക്കുന്നതിനിടെയാണ് സൽമ തന്‍റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീകൾ ഖുറാൻ വായിക്കണം അല്ലാത്തപക്ഷം തെറ്റുധാരണകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

1
Back to top button