മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന് പാക് സൈനിക കോടതിയുടെ വധശിക്ഷ

ഇസ്ലാമാബാദ്:  ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് 2016 മാർച്ചിൽ ബലൂചിസ്താനില്‍ പിടിയിലായ മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥന്‍ ഖുല്‍ഭൂഷണ്‍ യാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചു. ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പാക്ക് സൈനിക കോടതിയാണ് ഇയാൾക്ക് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് ഖുൽഭൂഷണെ പാകിസ്താൻ പിടികൂടിയത്. പാക് സൈനിക മേധാവി ജനറൽ ഖമര്‍ ജാവേദ് ബജ്വവയാണ് ഖുല്‍ഭൂഷണിനെ വധശിക്ഷക്ക് വിധിച്ച കാര്യം മാധ്യമങ്ങളെ അറിയിച്ചത്. പാകിസ്താന്‍ സൈനിക നിയമപ്രകാരമാണ് ശിക്ഷ വിധിച്ചതെന്നും അദ്ദേഹം പറഞ്ഞു

ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തിവന്ന യാദവ് പാകിസ്താനിലേക്കു കടക്കും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ യാധവിന്‍റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) റജിസ്റ്റർ ചെയ്തിരുന്നു. യാധവ് ഇന്ത്യൻ നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇപ്പോൾ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’ക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.

1
Back to top button