മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി.

റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്​ദുൽഅസീസിനെ പ്രഖ്യാപിച്ചു.

നിലവിലെ കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിൻ നായിഫിനെ മാറ്റി തൽസ്​ഥാനത്ത്​ രണ്ടാം കിരീടാവകാശിയായ മുഹമ്മദ്​ ബിൻ സൽമാനെ നിയമിച്ച രാജവിജ്ഞാപനം ബുധനാഴ്ച രാവിലെയാണ് പുറത്തുവന്നത്.

കിരീടാവകാശിയെ കണ്ടെത്താനുള്ള സമിതിയിലെ 34 അംഗങ്ങളിൽ 31 പേരും മുഹമ്മദ് ബിൻ സൽമാ​​​​​െൻറ നിയമനത്തെ പിന്തുണച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

സെപ്തംബർ ഒന്നിന് മക്കയിൽ നടക്കുന്ന ചടങ്ങിൽ മുഹമ്മദ് ബിൻ സൽമാൻ സ്​ഥാനമേറ്റെടുക്കുന്ന അനുസരണപ്രതിജ്ഞ ചടങ്ങ്​ നടക്കും.

നിലവിലെ പ്രതിരോധമന്ത്രി സ്​ഥാനത്ത്​ മുഹമ്മദ്​ ബിൻ സൽമാൻ തുടരും.

അബ്​ദുൽ അസീസ് ബിൻ സുഉൗദ്​ ബിൻ നായിഫിനെ ആഭ്യന്തരമന്ത്രിയും അഹ്​മദ് ബിൻ മുഹമ്മദ് അൽസാലിമിനെ ആഭ്യന്തര സഹമന്ത്രിയുമായി നിയമിച്ചതായും വിജ്ഞാപനത്തിൽ പറഞ്ഞു.

Back to top button