മു​ത്ത​ലാ​ഖ് നീചവും അനഭിലഷണീയവുമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മു​ത്ത​ലാ​ഖ്, ച​ട​ങ്ങു​ക​ല്യാ​ണം (നി​ക്കാ​ഹ് ഹ​ലാ​ല) എ​ന്നി​വ നി​രോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന ഹ​ര​ജി​ക​ളി​ൽ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് മുമ്പാകെ  രണ്ടാം ദിവസവും വാദം തുടരുന്നു.

മു​ത്ത​ലാ​ഖ് നീചവും അനഭിലഷണീയവുമായ വിവാഹ മോചന രീതിയാണെന്ന് സുപ്രീംകോടതി വാദം കേൾക്കുന്നതിനിടെ അഭിപ്രായപ്പെട്ടു.

മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി സൽമാൻ ഖുർഷിദ് തന്‍റെ വ്യക്തിപരമായ അഭിപ്രായം കോടതിയെ അറിയിച്ചു.

മുത്തലാഖ് പാപമാണെന്നാണ് ഖുർഷിദ് കോടതിയിൽ അഭിപ്രായപ്പെട്ടത്. പാപമായ ഒരു സമ്പ്രദായത്തെ ശരീഅത്ത് നിയമമായി കണക്കാക്കാൻ കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ജെ.​എ​സ്. ഖെ​ഹാ​ർ ചോദിച്ചു.

ദൈവത്തിന്‍റെ കണ്ണിൽ പാപമായിരിക്കുന്നത് നിയമമായി പരിഗണിക്കാൻ കഴിയില്ലെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

മറ്റു രാജ്യങ്ങൾ എന്തു കൊണ്ട് മുത്തലാഖ് നിരോധിച്ചു, ഇന്ത്യയിൽ മാത്രമാണോ മുത്തലാഖ് ഉള്ളത് തുടങ്ങിയ സംശയങ്ങളും കോടതി ഉന്നയിച്ചു.

മുസ് ലിം രാഷ്ട്രങ്ങളടക്കം ഒരു രാജ്യത്തും മുത്തലാഖ് സമ്പ്രദായമില്ലെന്നും ഇത് ഇന്ത്യയിലെ മുസ് ലിം സമുദായത്തിൽ മാത്രമാണുള്ളതെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ ഉയർന്നുവന്ന വിഷയങ്ങൾക്ക് സമാനമായ കാര്യങ്ങൾ ഉണ്ടായപ്പോഴാണ് മറ്റ് രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചതെന്നും സൽമാൻ ഖുർഷിദ് കോടതിയെ അറിയിച്ചു.

ഉത്തർപ്രദേശ് സ്വദേശി ഷയറ ബാനു സമർപ്പിച്ച ഹരജിയിൽ ചീ​ഫ്​ ജ​സ്​​റ്റി​സ്​ ജെ.​എ​സ്. ഖെ​ഹാ​റി​​​​​​​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ജ​സ്​​റ്റി​സു​മാ​രാ​യ കു​ര്യ​ൻ ജോ​സ​ഫ്, യു.​യു. ല​ളി​ത്, രോ​ഹി​ങ്​​​ട​ൺ ന​രി​മാ​ൻ, അ​ബ്​​ദു​ൽ ന​സീ​ർ എ​ന്നി​വ​രടങ്ങിയ ഡിവിഷൻ ബെ​ഞ്ചാണ് വാദം കേൾക്കുന്നത്.

കേന്ദ്ര സർക്കാർ അടക്കമുള്ള കേസിലെ കക്ഷികൾക്കായി അറ്റോർണി ജനറൽ മുകുൾ റോഹ്തഗി, അഭിഭാഷകരായ ബാലാജി ശ്രീനിവാസൻ, മുകേഷ് ജെയിൻ, മൃദുല റായ് ഭരദ്വാജ്, ഇജാസ് മഖ്ബൂൽ, വജീഹ് ഷഫീഖ് എന്നിവരാണ് കോടതിയിൽ ഹാജരാകുന്നത്.

new jindal advt tree advt
Back to top button