മൂത്രം കുടിച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന്‍ പ്രതിഷേധം നടത്തിയത്.

മൂത്രം കുടിച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള കര്‍ഷകര്‍ ഇന്ന്‍ പ്രതിഷേധം നടത്തിയത്.

ന്യൂഡൽഹി: ജന്തർമന്ദിറിൽ സമരം നടത്തുന്ന തമിഴ് കർഷകരുടെ പ്രതിഷേധം കൂടുതൽ രൂക്ഷമായ മാർഗങ്ങളിലേക്ക് മാറുന്നു.

വരൾച്ച ദുരിതാശ്വാസം അനുവദിക്കാത്ത കേന്ദ്രസർക്കാർ നടപടിയിൽ മൂത്രം കുടിച്ചാണ് തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ ശനിയാഴ്ച  പ്രതിഷേധം രേഖപ്പെടുത്തിയത്.

വരും ദിവസങ്ങളിൽ ഇതിലും തീവ്രവമായ  പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.

കഴിഞ്ഞ മാർച്ച് 15 മുതൽ ജന്തർമന്ദിറിൽ തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ സമരത്തിലായിരുന്നു.

എന്നാൽ കർഷകരുമായി ചർച്ച നടത്താനോ അവരുെട ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാനോ  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ഇതുവരെ തയാറായില്ല.

പാർട്ടിയിലെ അഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ പാടുപെടുന്ന ഭരണകക്ഷിയായ എ.െഎ.എ.ഡി.എം.കെയും കർഷകരുടെ വിഷയത്തിൽ വേണ്ടത്ര താൽപ്പര്യം കാണിക്കുന്നില്ല.

ഇതാണ് കൂടുതൽ തീവ്രമായ സമരരീതി സ്വീകരിക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. നേരത്തെ തലയോട്ടികൾ കഴുത്തിലണിഞ്ഞും നഗ്നരായുമെല്ലാം കർഷകർ പ്രതിഷേധം നടത്തിയിരുന്നു.

കാർഷിക കടങ്ങൾ എഴുതി തള്ളുക, വരൾച്ച ദുരിതാശ്വാസം പ്രഖ്യാപിക്കുക, കാവേരി നദിയുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങൾക്ക് ഉടൻ പരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് തമിഴ്നാട്ടിലെ കർഷകർ ഉയർത്തുന്നത്.

ഡി.എം.കെ, സി.പി.െഎ, മുസ്ലിം ലീഗ് പോലുള്ള തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ പാർട്ടികൾ കർഷക സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

1
Back to top button