മൂന്നാറിലെ കൈയേറ്റക്കാർക്ക്​ രാഷ്​ട്രീയക്കാരുടെ ഒത്താശ-​ വി.എസ്​

തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റക്കാർക്ക്​​ രാഷ്​ട്രീയക്കാരുടെ ഒത്താശയുണ്ടെന്ന്​ വി.എസ്​ അച്യുതാന്ദൻ.

മുന്നാറിൽ കൈയേറ്റക്കാർ തടിച്ചുകൊഴുക്കുകയാണ്​.  ജാതി, മതം, വിശ്വാസം എന്നിവയുടെ പേരിൽ കൈയേറ്റങ്ങൾ അനുവദിക്കരുതെന്നും വി.എസ്​ പറഞ്ഞു.

കാൽ നൂറ്റാണ്ട്​ മുമ്പ്​ തന്നെപ്പോലുള്ളവർ കൈയേറ്റത്തിനെതിരെ രംഗത്തെത്തിയപ്പോൾ വെട്ടിനിരത്തലുകാർ എന്ന്​ പറഞ്ഞ്​ അധിക്ഷേപിക്കാനാണ്​ പലരും ശ്രമിച്ചതെന്നും വി.എസ്​ പറഞ്ഞു.

ലക്കും ലഗാനുമില്ലാത്ത കൈയേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റുകയാണ്​.

ആദിവാസികളും ദളിതരും ഭൂമിയില്ലാതെ കഷ്​ടപ്പെടു​​േമ്പാഴാണ്​ പണാധിപത്യത്തി​െൻറ മുഷ്​കിൽ കൈയേറ്റം നടക്കുന്നതെന്നും വി.എസ്​ കുറ്റപ്പെടുത്തി.

1
Back to top button