മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല -മുഖ്യമന്ത്രി

തിരുവനന്തപുരം:  മൂന്നാറില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ‍.

നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന് അധികാരമുണ്ടെങ്കിലും സര്‍ക്കാറിനെയും പൊലീസിനെയും അറിയിക്കുന്നതാണ് കീഴ്‌വഴക്കം.

മൂന്നാറില്‍ അത് പാലിക്കപ്പെട്ടില്ല. ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രവര്‍ത്തനത്തില്‍ വ്യതിയാനം ഉണ്ടായി.

ഇക്കാര്യം ഉദ്യോഗസ്ഥനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സി. മമ്മുട്ടിയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

new jindal advt tree advt
Back to top button