മെഡിക്കൽ പ്രവേശനം വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ്.

കേരളത്തിനകത്തും പുറത്തുമുള്ള മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ് അഡ്മിഷൻ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്.

മെഡിക്കൽ പ്രവേശനം വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ വാങ്ങി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സ്ഥാപനമുടമയ്ക്കെതിരെ കേസെടുത്തു. എജ്യൂക്കേഷൻ കൺസൽറ്റൻസി സ്ഥാപനമായ നിലമ്പൂർ മേരി മാത ഹയർ എജ്യൂക്കേഷൻ ഗൈഡൻസ് ട്രസ്റ്റ് ഉടമ സിബി വയലിനെതിരെയാണ് വിശ്വാസ വഞ്ചനയ്ക്ക് 5 കേസുകൾ രജിസറ്റർ ചെയ്തത്.

കേരളത്തിനകത്തും പുറത്തുമുള്ള മെഡിക്കൽ കോളേജുകളിൽ മക്കൾക്ക് എം.ബി.ബി.എസ് അഡ്മിഷൻ വാഗ്ദാനം ചെയ്ത് 5 പേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. നിലമ്പൂർ ബസ് സ്റ്റാൻഡിനു സമീപത്തെ കൺസൽറ്റൻസി ഓഫീസ് ഒരാഴ്ചയായി തുറക്കുന്നില്ല. നിലമ്പൂർ ചക്കാലക്കുത്തിലെ വീടും പൂട്ടിക്കിടക്കുകയാണ്.

ഒളിവിൽ പോയ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സിബി വയലിൽ കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ തേങ്ങ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വയനാട് മണ്ഡലത്തിൽ മത്സരിച്ചിരുന്നു

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button