മെസ്സി അവതരിച്ചു; റയൽ കീഴടക്കി ബാഴ്സ (2-3)

മാഡ്രിഡ്: ലോകം കാത്തിരുന്ന എൽ ക്ലാസ്സിക്കോ പോരിൽ സൂപ്പർ താരം ലയണൽ മെസ്സിയിലൂടെ ബാഴ്സലോണ റയൽ മാഡ്രിഡിനെ കീഴടക്കി.

2-3 എന്ന സ്കോറിനായിരുന്നു ബാഴ്സയുടെ വിജയം. 92-ാം മിനിറ്റിൽ മെസ്സി നേടിയ ഗോളിലൂടെയാണ് റയലിന്‍റെ സ്വന്തം മുറ്റത് ബാഴ്സ വിജയക്കൊടി നാട്ടിയത്.

73-ാം മിനിറ്റിൽ ഇവാൻ റാക്ടിക് ബാഴ്സയുടെ ലീഡ് ഉയർത്തി. തൊട്ടുടനെ 77ആം മിനിറ്റിൽ മെസ്സിയെ ഫൗൾ ചെയ്തതിനു സെർജിയോ റാമോസ് ചുവപ്പു കാർഡ് കണ്ടു പുറത്തായി.

82ആം മിനിറ്റിൽ കരിം ബെൻസേമയെ കയറ്റി റയൽ കോച്ച് സിദാൻ ജെയിംസ് റോഡിഗ്രസിനെ കളത്തിൽ ഇറക്കി.

85-ാം മിനിറ്റിൽ റോഡ്രിഗസ് സ്കോർ സമനിലയിൽ ആക്കി (2-2).ബാഴ്സക്കായി മെസ്സി ലാലിഗയിൽ നേടുന്ന 500ആം ഗോൾ ആയിരുന്നു ഇത്‌.

വിജയത്തോടെ ബാഴ്സ ലാലീഗയിൽ പോയിന്റ് നിലയിൽ റയൽ മാഡ്രിഡിനൊപ്പം എത്തി.

ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ നിന്നും പുറത്തായ ബാഴ്സ റയലിനെതിരായ പോരാട്ടത്തിലൂടെ ക്ഷതമേറ്റ അഭിമാനത്തെ വീണ്ടെടുത്തു.

മത്സരത്തിൻെറ തുടക്കത്തിൽ ബ്രസീലിയൻ താരം മാഴ്സലോയുടെ കൈമുട്ട് കൊണ്ട് മെസ്സിയുടെ മൂക്കിൽ നിന്നും രക്തം വന്നിരുന്നു

1
Back to top button