മൊ​ബൈ​ൽ റോ​മി​ങ്​​ നി​ര​ക്കു​ക​ളി​ൽ കു​റ​വു​വ​രു​ത്തി

ജി.സി.സി തല തീരുമാനപ്രകാരം തുടർച്ചയായ രണ്ടാം വർഷമാണ് നിരക്കുകളിൽ കുറവുവരുത്തുന്നത്  മസ്കത്ത്: മൊബൈൽ ഫോൺ റോമിങ് നിരക്കുകളിൽ കുറവു വരുത്തിയതായി ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. വോയിസ് കാൾ, ഡാറ്റ ഉപയോഗം, എസ്.എം.എസ് എന്നിവയുടെ നിരക്കുകളിലാണ് കുറവുവരുത്തിയത്.

റോമിങ്ങിലെ ഡാറ്റ ഉപഭോഗത്തിെൻറ നിരക്കിൽ 35 ശതമാനത്തിെൻറ കുറവാണ് വരുത്തിയത്. നിലവിൽ ഒരു മെഗാബൈറ്റിന് 500 ബൈസ റോമിങ് നിരക്കായി നൽകേണ്ടത് 327 ബൈസയായാണ് കുറച്ചത്. ജി.സി.സി മേഖലയിൽ റിസീവിങ് കോളുകൾക്ക് മിനിറ്റിന് 135 ബൈസയാണ് ഇപ്പോൾ നൽകേണ്ടത്. ഇത് 108 ബൈസയായി കുറച്ചിട്ടുണ്ട്.

മറ്റ് ജി.സി.സി രാഷ്ട്രങ്ങളിലേക്കുള്ള ഒൗട്ട്ഗോയിങ് കാളുകളുടെ നിരക്കാകെട്ട 246 ബൈസയിൽനിന്ന് 238 ബൈസയായാണ് കുറച്ചത്. ഗൾഫ് രാഷ്ട്രങ്ങൾക്കിടയിലെ റോമിങ് നിരക്കുകൾ കുറക്കണമെന്ന ജി.സി.സി ജനറൽ സെക്രേട്ടറിയറ്റിെൻറ തീരുമാന പ്രകാരമാണ് നിരക്കുകളിൽ കുറവ് വരുത്തിയത്. ഏപ്രിൽ ഒന്നു മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നതായി ടെലികമ്യൂണിക്കേഷൻ റഗുലേറ്ററി അതോറിറ്റി അറിയിച്ചു.

2015ൽ ദോഹയിൽ നടന്ന ജി.സി.സി മന്ത്രിതല കമ്മിറ്റി യോഗത്തിലാണ് ജി.സി.സി രാഷ്ട്രങ്ങളിലെ വിവിധ ടെലികോം നിരക്കുകൾ കുറക്കാൻ തീരുമാനമായത്. കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് ആദ്യഘട്ടമായി നിരക്കുകൾ കുറച്ചത്. റോമിങ്ങിൽ ആയിരിക്കെയുള്ള വോയിസ് കാളുകൾ, ഒൗട്ട്ഗോയിങ് എസ്.എം.എസ്, മൊബൈൽ ഡാറ്റ സേവനങ്ങളുടെ നിരക്കുകളിൽ ശരാശരി 40 ശതമാനത്തിെൻറ കുറവാണ് കഴിഞ്ഞ വർഷം വരുത്തിയത്.  റോമിങ് കാളുകളുടെ നിരക്കുകളിൽ മൂന്നുവർഷവും ഡാറ്റയിൽ അഞ്ചുവർഷവും ഘട്ടംഘട്ടമായി കുറവുവരുത്താനാണ് തീരുമാനം.

1
Back to top button