മോക്ഷപ്രാപ്തിക്ക് പത്തു കൽപ്പനകൾ

മുഖം മൂടികളെല്ലാം അഴിച്ചു മാറ്റുക. സത്യാത്മകമാകുക. നിങ്ങളുടെ മുഴുവൻ ഹൃദയവും തുറന്നു കാട്ടുക. നഗ്നമായിരിക്കട്ടെ. പ്രണയഭാ ജനങ്ങൾക്കിടയിൽ യാതൊരു രഹസ്യവും ഉണ്ടാകാൻ പാടില്ല. അല്ലാത്തപക്ഷം സ്നേഹമവിടെ ഉണ്ടായിരിക്കില്ല. എല്ലാ രഹസ്യങ്ങളും അവസാനിപ്പിക്കുക. അത് രാഷ്ട്രീയമാണ്. രഹസ്യം തികഞ്ഞ രാ ഷ്ട്രീയമാണ്.

അത് സ്നേഹത്തിലായിരിക്കുകയില്ല. നിങ്ങൾക്ക് ഒളിപ്പിക്കാൻ ഒന്നും ഉണ്ടാകരുത്. നിങ്ങളുടെ ഹൃദയത്തിൽ ഉണരുന്നതെല്ലാം നിങ്ങളുടെ പ്രിയമുള്ളവളുടെ മുന്നിൽ സുതാര്യമായിരിക്കണം.അതു പോലെ അവൾക്കുള്ളിലുള്ളതെല്ലാം നിങ്ങൾക്കു മുന്നിലും തെളിയണം. നിങ്ങൾ പരസ്പര സുതാര്യതയുള്ള സ്വത്വങ്ങളായിത്തീരണം. സാവാധാനത്തിൽ നിങ്ങൾ പരസ്പരം നിങ്ങളെ കണ്ടു തുടങ്ങും. അങ്ങനെ നിങ്ങൾ ഉയർന്നൊരു ഏകതയിലേക്കു വളരും…..(ഒാഷോ)

1
Back to top button