മോട്ടോ ജി5 ആൻഡ്രോയിഡ് നോഗട്ടിൽ; വില 11,999

ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടറോള മൊബിലിറ്റി മോട്ടോ ജി5 സ്മാർട്ട്ഫോണിനെ വിപണിയിലവതരിപ്പിച്ചു. 2ജിബി റാം, 16ജിബി സ്റ്റോറേജ് വേർഷനിൽ എത്തിയിരിക്കുന്ന ഫോണിന് 11,999രൂപയാണ് വില. ആമസോൺ ഇന്ത്യ വെബ്സൈറ്റിലൂടെ ഇന്നു രാത്രി 11.59 മുതൽ വില്പനയാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു

മോട്ടോ ജി5 പ്ലസിന്‍റെ ചെറു സ്ക്രീൻ പതിപ്പാണിത്. രണ്ട് സിം കാർഡുകൾ ഉപയോഗിക്കാവുന്ന ഈ ഫോണിന് 5 ഇഞ്ച് ഫുൾ എച്ച്ഡി (1080×1920 pixels)ഡിസ്പ്ലെയാണുള്ളത്. ഗ്രെ, ഗോൾഡ് നിറത്തിലാണ് മെറ്റൽ ബോഡിയുള്ള ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 13എംപി റിയർ ക്യാമറ, 5എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

1
Back to top button