മോദി ട്വിറ്ററില്‍ പിന്തുടരുന്ന ഈ സാധാരണക്കാരന്‍ ആര്?

ന്യൂഡല്‍ഹി: ട്വിറ്ററില്‍ 2.8 കോടിയോളം ഫോളോവേഴ്‍സ് ഉണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. എന്നാല്‍ മോദി പിന്തുടരുന്നതാകട്ടെ വെറും 1700 പേരെയും. അതില്‍ ഒരാളാണ് ബാംഗ്ലൂര്‍ സ്വദേശിയായ ആകാശ് ജെയിന്‍ എന്ന 26കാരന്‍.

ഏപ്രില്‍ 2ന് ആകാശ് തന്‍റെ സഹോദരിയുടെ വിവാഹ ക്ഷണപ്പത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും അതില്‍ മോദിയെ ടാഗ് ചെയ്യുകയും ചെയ്‍തിരുന്നു. അത് മോദി റീ ട്വീറ്റ് ചെയ്‍തു എന്നു മാത്രമല്ല ആകാശിനെ ഫോളോ ചെയ്യാനും തുടങ്ങി. ക്ഷണക്കത്തില്‍ അച്ചടിച്ചിരിക്കുന്ന സ്വ‍ച്ഛ് ഭാരതിന്‍റെ അടയാളമാണ് മോദിയെ ആകാശിന്‍റെ ആരാധകനാക്കിയത്.രാജ്യം വൃത്തിയാക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാരിന് വിട്ടുകൊടുക്കാതെ തങ്ങളുടേതായ രീതിയില്‍ അതിന് സഹായിക്കാനുള്ള കുടുംബത്തിന്‍റെ തീരുമാനമാണ് വിവാഹ ക്ഷണക്കത്തില്‍ക്കൂടി സ്വ‍ച്ഛ് ഭാരത് പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് സോഫ്‍റ്റ്‍വെയര്‍ മേഖലയില്‍ ജോലിചെയ്യുന്ന ആകാശ് പറയുന്നു.

1
Back to top button