മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ പറഞ്ഞ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് ക്യാപ്റ്റന്‍ വിരാട്

ന്യൂഡല്‍ഹി: ഈ സീസണ്‍ ഐപിഎല്ലിലെ മോശം പ്രകടനത്തിന് ആരാധകരോട് ക്ഷമ പറഞ്ഞ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‍സ് ക്യാപ്റ്റന്‍ വിരാട് കോഹ്‍ലി.

ഈ സീസണില്‍ ഇതുവരെ കളിച്ച 13ല്‍ പത്ത് മത്സരങ്ങളും ബാംഗ്ലൂര്‍ തോറ്റു.

അഞ്ച് പോയിന്‍റു മാത്രമുള്ള ബാംഗ്ലൂര്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്.ട്വിറ്ററിലൂടെയാണ് കോഹ്‍ലി ടീമിന്‍റെ പ്രകടനത്തിന് ക്ഷമ പറഞ്ഞത്.

ടീമിനോടുള്ള ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ കോഹ്‍ലി നിലവാരത്തിന് അനുസരിച്ചുള്ള പ്രകടനം നടത്താനാകാത്തതില്‍ ക്ഷമചോദിക്കുന്നതായും പറഞ്ഞു.

new jindal advt tree advt
Back to top button