മോഷണം പിടിക്കപ്പെടാതിരിക്കാൻ പോക്കറ്റടിക്കാർ ശ്രദ്ധ തിരിക്കുന്നതു പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങളെന്ന് രാഹുൽ ഗാന്ധി

വിദർഭയിലെ യവത്മയിൽ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

വത്മൽ(വിദർഭ): മോഷണം പിടിക്കപ്പെടാതിരിക്കാൻ പോക്കറ്റടിക്കാർ ശ്രദ്ധ തിരിക്കുന്നതു പോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രങ്ങളെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

പ്രധാനമന്ത്രി ചില വ്യവസായികളുടെ ലൗഡ് സ്പീക്കറായി മാറുന്നുവെന്നും രാഹുൽ വിമർശിച്ചു. വിദർഭയിലെ യവത്മയിൽ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

അദാനിയുടെയും അംബാനിയുടെയും ലൗഡ് സ്പീക്കറായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രി. ജനങ്ങളുടെ പണം വ്യവസായികൾക്ക് കൈമാറുമ്പോൾ ശ്രദ്ധതിരിക്കാനായി അദ്ദേഹം പോക്കറ്റടിക്കാരുടെ തന്ത്രം പയറ്റുന്നു. സാമ്പത്തിക പ്രശ്നങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് ഒന്നും പറയാതിരിക്കുകയും ചന്ദ്രദൗത്യത്തെയും 370ാം വകുപ്പ് റദ്ദാക്കിതയിനെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും ചെയ്യുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം തകർത്തിരിക്കുകയാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വ്യക്തികൾക്ക് തീറെഴുതി നൽകുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് 35000 കോടി രൂപ മാത്രം വകയിരുത്തിയപ്പോൾ കോർപ്പറേറ്റുകൾക്ക് നികുതി കുറച്ചതിലൂടെ 1.25 ലക്ഷം കോടിയാണ് നൽകിയത്. ധനികരെ പിന്തുണക്കുന്ന നയമാണ് മോദി സർക്കാർ പിന്തുടരുന്നത്. സാധാരണക്കാരന് പണം ലഭിക്കുമ്പോൾ വിപണിയിൽ പണം ഇറങ്ങും. ഇതാണ് ന്യായ് പദ്ധതിയിലൂടെ കോൺഗ്രസ് മുന്നോട്ടുവെച്ചത്. രാജ്നാഥ് സിംഗ് ഫ്രാൻസിൽ പോയി പൂജ നടത്തി. എന്നാൽ 35000 കോടിയാണ് റാഫേൽ കരാറിന്റെ പേരിൽ അഴിമതി നടത്തിയത്. വ്യവസായികളുടെ നിയന്ത്രണത്തിലായതിനാൽ മാധ്യമങ്ങൾ ഇതൊന്നും റിപ്പോർട്ട് ചെയ്യില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button