മ​ലേ​റി​യ വാ​ക്​​സി​ൻ 2018 ഒാ​ടെ

യുനൈറ്റഡ് നാഷൻസ് ലോകത്തെ ആദ്യ മലേറിയ (മലമ്പനി) വാക്സിൻ 2018 ഒാടെ മനുഷ്യരിൽ പ്രയോഗിച്ച് തുടങ്ങും.

മലേറിയ മരണങ്ങൾ ഏറ്റവും കുടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളായ ഘാന, കെനിയ, മലാവി എന്നിവിടങ്ങളിലാണ് മലേറിയ വാക്സിെൻറ ആദ്യത്തെ യഥാർഥ പരീക്ഷണം നടക്കാൻ പോകുന്നത്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) ആഫ്രിക്കൻ മേഖല ഡയറക്ടർ ഡോ. മാത്ഷിദിസോ മൊവേദിയാണ് ഇക്കാര്യം  അറിയിച്ചത്.

നാല് ഘട്ടങ്ങളിലായാണ് കുത്തിവെപ്പ് നടത്തുക. ആദ്യ മൂന്ന് മാസങ്ങളിൽ ഒാരോ ഡോസ് വീതവും പിന്നീട് ഒന്നര വർഷത്തിനുശേഷം അവസാന ഡോസും നൽകുന്ന രീതിയിലാണ് വാക്സിനേഷൻ ക്രമീകരിച്ചിരിക്കുന്നത്.

വാക്സിൻ ഫലപ്രദമെങ്കിൽ മലേറിയ പ്രതിരോധത്തിൽ അത് വലിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

മലേറിയ വാക്സിനുകളുടെ ആദ്യഘട്ട പരീക്ഷണങ്ങൾ നൂറു ശതമാനവും വിജയകരമായിരുന്നു. ഇൗ സാഹചര്യത്തിലാണ് മലേറിയ ഏറ്റവും മരണം വിതച്ച നാടുകളിൽ പ്രയോഗിക്കാനൊരുങ്ങുന്നതെന്ന് ഡോ. മാത്ഷിദിസോ പറഞ്ഞു.

ലോകത്ത് പ്രതിവർഷം 21.2 കോടി പേർക്ക് മലേറിയ ബാധിക്കുന്നുെവന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇതിൽ 4.29 ലക്ഷം പേരും മരണത്തിന് കീഴടങ്ങുന്നു.

1
Back to top button