ദേശീയം (National)

യുവതിയും അമ്മയും ഓട്ടോയിൽ യാത്രചെയ്യുന്നതിനിടെ ബൈക്കിലെത്തിയവർ ആക്രമിച്ചു, യുവതിക്ക് പരിക്ക്

അക്രമി സംഘം മൊബൈൽ ഫോൺ പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ യുവതി ഓട്ടോയിൽ നിന്ന് താഴെ വീഴുകയായിരുന്നു.

ദില്ലി: ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്ന യുവതിയുടെ മൊബൈൽ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ അപകടം.

ദില്ലിയിലെ സിവിൽ ലൈനിലാണ് സംഭവം. യുവതിയും അമ്മയും ഓട്ടോയിൽ യാത്രചെയ്യുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം ഇവരുടെ പേഴ്സ് തട്ടിപ്പറിച്ചു. അമ്മയുടെ കയ്യിലുണ്ടായിരുന്ന പേഴ്സാണ് തട്ടിപ്പറിച്ചത്. കയ്യിലുണ്ടായിരുന്ന ഫോൺ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോയുടെ ബാലൻസ് തെറ്റുകയും നിധി പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

ദില്ലിയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയാണ് നിധി കപൂർ. സെപ്തംബർ 28ന് രാവിലെയാണ് ഇവർക്ക് നേരെ ആക്രമണമുണ്ടായത്. യുവതിയ്ക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദില്ലി പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags
Back to top button