യുവാവിനെ കൊന്ന് ശരീരം വെട്ടിനുറുക്കി വഴിയരികില്‍ വിതറി

ന്യൂഡല്‍ഹി: യുവാവിനെ കൊന്ന് ശരീരം വെട്ടിനുറുക്കി വഴിയരികില്‍ പലയിടത്തായി ഉപേക്ഷിച്ചു. ഡല്‍ഹിയിലെ തിമര്‍പൂരിലെ റിങ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം.

വെള്ളിയാഴ്‍ച രാവിലെ മാലിന്യം ശേഖരിക്കാന്‍ എത്തിയവരാണ് ഒരു കവറില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചെത്തിയ പോലീസാണ് സമീപത്ത് മറ്റു ശരീര ഭാഗങ്ങളും കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവിന് ഏതാണ്ട് 30 വയസ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. മുഖം വികൃതമാക്കിയ നിലയിലാണ്. തലയോട്ടിയും തകര്‍ന്നിട്ടുണ്ട്ശരീരം വെട്ടിനുറുക്കിയശേഷം ഏതെങ്കിലും വാഹനത്തില്‍ പോകുമ്പോള്‍ വഴിയരികില്‍ ഉപേക്ഷിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. ഏതാനും ദിവസം മുന്‍പ് രാജ്‍ഘട്ടിനു സമീപത്ത് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

ശരീരഭാഗങ്ങള്‍ കണ്ടെടുത്ത സ്ഥലത്തിനു സമീപത്തുനിന്ന് രക്തംപുരണ്ട ഒരു ബെ‍ഡ്ഷീറ്റും പോലീസിന് ലഭിച്ചിട്ടുണ്ട്. ഫോറന്‍സിക് വിദഗ്‍ധര്‍ സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.

1
Back to top button