യുവാവിന്റെ ചെവിക്കുള്ളിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയേയും പത്തിലേറെ കുഞ്ഞുങ്ങളേയും

ഡോക്ടർ നടത്തിയ പരിശോധനയിലാണ് ചെവിയിൽ നിന്ന് പാറ്റയെയും പത്തിൽ കൂടുതൽ കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

ബെയ്ജിങ്: സഹിക്കാനാവാത്ത ചെവിവേദന കൊണ്ട് പുളഞ്ഞ യുവാവ് വീട്ടുകാരോട് ചെവി പരിശോധിക്കാൻ ആവശ്യപ്പെട്ടു. ടോർച്ചിന്റെ വെളിച്ചത്തിൽ വീട്ടുകാർ നോക്കിയപ്പോൾ ചെവിക്കുള്ളിൽ എന്തോ ഒരു ജീവി അനങ്ങുന്നതായി കണ്ടു. ഇതോടെ ഇവർ യുവാവിനെ ആശുപത്രിയിലെത്തിച്ചു. എന്നാൽ വിദഗ്ധ പരിശോധനയിൽ യുവാവിന്റെ ചെവിക്കുള്ളിൽ കണ്ടെത്തിയത് ജീവനുള്ള പാറ്റയെയും പത്തിലേറെ കുഞ്ഞുങ്ങളെയും.

ചൈനയിലാണ് സംഭവം. 24-കാരനായ യുവാവിന് കടുത്ത ചെവി വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ഹ്യുഷു പട്ടണത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചെവിക്കുള്ളിൽ എന്തോ ജീവനുള്ള വസ്തു ഇഴയുന്നുണ്ടെന്നും അനങ്ങുന്നതായി തോന്നുന്നെന്നും ഇത് മൂലം തനിക്ക് അസ്വസ്ഥതയും ശക്തമായ വേദനയും ഉണ്ടെന്നും യുവാവ് ഡോക്ടറോട് പറഞ്ഞു. തുടർന്ന് ഡോക്ടർ നടത്തിയ പരിശോധനയിലാണ് ചെവിയിൽ നിന്ന് പാറ്റയെയും പത്തിൽ കൂടുതൽ ജീവനുള്ള കുഞ്ഞുങ്ങളെയും കണ്ടെത്തിയത്.

പാറ്റകളെ നീക്കം ചെയ്ത ശേഷം ഡോക്ടർ യുവാവിന് ചെവിയിൽ പുരട്ടാൻ മരുന്ന് നൽകി. കഴിച്ച ശേഷം ബാക്കി വന്ന ഭക്ഷണം കിടക്കയുടെ സമീപം സൂക്ഷിക്കുന്ന സ്വഭാവമുള്ളയാളാണ് യുവാവ്. ഭക്ഷണത്തിന്റെ മണം പിടിച്ചെത്തിയ പാറ്റകൾ യുവാവിന്റെ ചെവിയിൽ കയറിക്കൂടിയതാകാം എന്നാണ് നിഗമനം.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button