ഇന്ത്യയിൽ ആക്രമണം തുടരാൻ പാക്​ തീവ്രവാദ സംഘം പദ്ധതിയിടുന്നെന്ന്​​ യു.എസ്​ ഇൻറലിജൻസ്​​

വാഷിങ്​ടൺ: ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ വഷളാക്കുന്ന പാകിസ്​താ​ൻ നടപടിയെ കുറ്റപ്പെടുത്തി ​അമേരിക്ക.

പാകിസ്​താനിലെ തീവ്രവാദി സംഘങ്ങൾ ഇന്ത്യക്കും യു.എസിനും അഫ്​ഗാനിസ്​ഥാനും സ്​ഥിരം ഭീഷണിയാണെന്നും അമേരിക്ക വ്യക്​തമാക്കി.

പാകിസ്​താൻ കേന്ദ്രീകരിച്ചുള്ള തീവ്രവാദ സംഘടനകൾ അമേരിക്കൻ താത്​പര്യങ്ങൾക്ക്​ ഭീഷണിയാണെന്നും​ ഇന്ത്യയിലും അഫ്​ഗാനിസ്​ഥാനിലും ആക്രമണം തുടരുന്നതിന്​ അവർ പദ്ധതി തയാറാക്കുന്നുണ്ടെന്നും യു.എസ്​ ഇൻറലിജൻസ്​ ഡയറക്​ടർ ഡാനിയേൽ കോട്ട്​ ഇൻറലിജൻസ്​ സെനറ്റ്​ കമിറ്റിക്ക്​ മുമ്പാകെ സമർപ്പിച്ച രേഖകളിൽ പറയുന്നു.

പാകിസ്​താൻ ആണവായുധ ശേഖരം വികസിപ്പിച്ചിട്ടുണ്ട്​. അമേരിക്കയും സഖ്യകക്ഷികളും സഹായിച്ചാലും അഫ്​ഗാനിസ്​ഥാനിൽ 2018 വരെ സ്​ഥിതി വളരെ മോശമായിരിക്കും. സാമ്പത്തിക സ്​ഥിതി മോശമായതും അഫ്​​ഗാ​​െൻറ ആഭ്യന്തര പ്രശ്​നങ്ങൾക്ക്​ കാരണമാണ്​.

താലിബാനുമായി സമാധാനക്കരാറിൽ ഏർപ്പെടും വരെ പുറത്തുനിന്നുള്ള സഹായം  അഫ്​ഗാന്​ ആവശ്യമായിരിക്കുമെന്നും റിപ്പോർട്ട്​ പറയുന്നു.

അന്തർദേശീയ തലത്തിൽ ഒറ്റപ്പെടുന്നുവെന്ന്​ പാകിസ്​താൻ മാനസിലാക്കുന്നുണ്ട്​.

മാത്രമല്ല, ഇന്ത്യ വിദേശ ബന്ധങ്ങൾ ശക്​തിപ്പെടുത്തുകയും അമേരിക്കയുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നുവെന്നും പാകിസ്​താന്​ അറിയാം. അതിനാൽ പാകിസ്​താൻ ​ചൈനയുമായി അടുക്കുകയാണ്​.

ഇൗ ബന്ധം ഇന്ത്യൻ സമുദ്രത്തിൽ സ്വാധീനം ഉറപ്പിക്കാൻ  ബീജിങ്ങിനെ സഹായിക്കുമെന്നും ഇൻറലിജൻസ്​ ഡയറക്​ടർ ഡാനിയേൽ കോട്ട്​ മുന്നറിയിപ്പു നൽകുന്നു.

new jindal advt tree advt
Back to top button