യു.എ.പി.എയുടെ പേരിൽ പൊലീസ്​ ഭീഷണിപ്പെടുത്തരുത് -ഡി.ജി.പി

മലപ്പുറം: യു.എ.പി.എയുടെ പേരിൽ ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്ന സമീപനം പൊലീസിൻെറ ഭാഗത്തുനിന്നുണ്ടാവരുതെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ.

കേസുകളില്‍ യു.എ.പി.എ ചുമത്താൻ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എസ്.പിയുടെ നിര്‍ദേശമില്ലാതെ യു.എ.പി.എ ചുമത്തരുത്.

മാവോവാദി ഭീഷണി സംബന്ധിച്ച കാര്യങ്ങൾ പുറത്തു പറയാനാവില്ല.

മലപ്പുറം ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയുടെ സുരക്ഷ സംബന്ധിച്ച് പ്രതികരിക്കേണ്ടത് അദ്ദേഹം തന്നെയാണെന്ന് ഡി.ജി.പി കൂട്ടിച്ചേർത്തു.

1
Back to top button