യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

ഷാനിമോൾ ഉസ്മാന്റെ പരാതിയിലാണ് നടപടി.

യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെ പൂതനയെന്ന് വിളിച്ച് മന്ത്രി ജി സുധാകരൻ ആക്ഷേപിച്ച സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ആലപ്പുഴ ജില്ലാ കലക്ടർക്കും ഡി.ജി.പിക്കുമാണ് നിർദേശം.

രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിൽ പുതിയ പോർമുഖം തുറന്നാണ് പൂതന വിവാദം അരൂരിൽ നിറയുന്നത്. കഴിഞ്ഞ ദിവസം എൽ.ഡി.എഫ് കുടുംബയോഗത്തിൽ മന്ത്രി ജി. സുധാകരൻ യു.ഡി.എഫ് സ്ഥാനാർത്ഥി ഷാനിമോളെ പൂതനയെന്ന് വിളിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൂതനമാർക്ക് അരൂരിൽ വിജയിക്കാനാകില്ല എന്നായിരുന്നു പരാമർശം.

സംഭവം വിവാദമായപ്പോൾ വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. പറയാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങൾ വാർത്തയാക്കിയതെന്നും ഷാനിമോൾ സഹോദരിയെപോലെയാണെന്നും സുധാകരൻ പറഞ്ഞു. തങ്ങളുടെ കുടുംബയോഗത്തിൽ കയറിയല്ല ഇത്തരം മാധ്യമങ്ങൾ വാർത്ത എടുക്കേണ്ടത്. ഇത്തരക്കാർക്ക് വേറെ പണി നോക്കിക്കൂടെയെന്നും സുധാകരൻ പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button