യോഗി ആദിത്യനാഥി​െൻറ ഹെയർസ്​റ്റൈൽ അനുകരിക്കണമെന്ന്​ യു.പിയിലെ സ്​കൂൾ

ലക്​നോ: ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െൻറ ഹെയർസ്​ൈ​റ്റൽ അനുകരിക്കാൻ വിദ്യാർഥികൾക്ക്​ നിർദേശം നൽകി യു.പിയിലെ സ്​കൂൾ. സദർ എരിയയിൽ പ്രവർത്തിക്കുന്ന റിഷഭ്​ അക്കാദമി സ്​കൂളാണ്​ വിവാദ നിർദേശം നൽകിയത്​.

ആദിത്യനാഥി​െൻറ ഹെയർ സ്​റ്റൈൽ അനുകരിക്കാത്തവർ ഇനി മുതൽ സ്​കുളിൽ വരേണ്ടെന്നാണ്​​ അധികൃതർ നിർദേശം നൽകിയത്​​.

സംഭവത്തെ തുടർന്ന്​ നിരവധി രക്ഷിതാക്കൾ പ്രതിഷേധവുമായി സ്​കൂളിന്​ മുന്നിലെത്തി. സ്​കൂളിൽ മാംസ ഭക്ഷണം നിരോധിച്ചതായും ആരോപണമുണ്ട്​.

എന്നാൽ ആരോപണങ്ങൾ മാനേജ്​മെൻറ്​ നിഷേധിച്ചു.

സ്​കൂളി​െൻറ സെക്രട്ടറി രഞ്​ജിത്​ ജെയിൻ വിദ്യാർഥികളോട്​ നല്ല രീതിയിൽ വസ്​ത്രം ധരിച്ചും മുടി ചീകിയും​ വരാൻ മാത്രമാണ്​ നിർദ്ദേശിച്ചതെന്ന്​ പ്രതികരിച്ചു.

1
Back to top button