രാമക്ഷേത്രത്തിന് വേണ്ടി ജയിലിൽ പോകാനും തയാറെന്ന്‍ ഉമാ ഭാരതി

ന്യൂഡൽഹി: ബാബരി മസ്ജിദ് കേസിലെ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉമ ഭാരതി. അയോധ്യ വിഷയത്തിൽ തനിക്കൊരു പങ്കുമില്ലെന്നും അതിനാൽ മനസ്തപിക്കേണ്ടതില്ലെന്നും ഉമ ഭാരതി പറഞ്ഞു.

സുപ്രീംകോടതിയുടെ വിധിയിൽ രാജിവെക്കില്ല. വേണമെങ്കിൽ രാമക്ഷേത്രത്തിന് വേണ്ടി ജയിലിൽ പോകാനും തയാറാണ്. സംഭവത്തിൽ യാതൊരു ഗൂഢാലോചനയും ഇല്ല. ക്ഷേത്രം പണിയേണ്ട ഉചിത സമയം ഇതാണ്. താൻ അധികാരത്തിൽ തൂങ്ങി കിടക്കുന്ന വ്യക്തിയല്ല. രാമ, ഗംഗ, പശു ഇതെല്ലാം രാജ്യത്തിന്‍റെ വികാരങ്ങളാണ്. ഇവക്ക് ക്ഷതമേറ്റാൽ പ്രതികരിക്കുക തന്നെ ചെയ്യുമെന്നും ഉമ ഭാരതി മാധ്യമങ്ങളോട് പറഞ്ഞു.

ബാബരി മസ്ജിദ് പൊളിക്കുവാൻ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഉമ ഭാരതി, എൽ.കെ അദ്വാനി, മുരളീ മനോഹർ ജോഷി അടക്കമുള്ള 22 മുതിര്‍ന്ന ബി.ജെ.പി, സംഘപരിവാർ നേതാക്കൾ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി ഇന്ന് ഉത്തരവിട്ടിരുന്നു.

 

1
Back to top button