രാഷ്ട്രപതിസ്ഥാനത്തേക്ക് മോഹന്‍ ഭാഗവതിനെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ്

ബെംഗലൂരു: രാഷ്ട്രപതിസ്ഥാനത്തേക്ക് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനെ പിന്തുണച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ റെയില്‍വേ മന്ത്രിയുമായ ജാഫര്‍ ഷെരീഫ്. ഭാഗവതിനെ പിന്തുണയ്‍ക്കുന്നു എന്നു കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതുകയും ചെയ്‍തിട്ടുണ്ട് ഷെരീഫ്.

ഒരു വലിയ രാജ്യം എന്ന നിലയില്‍ ഇന്ത്യയില്‍ വിവിധ രീതിയിലുള്ള ആശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മോഹന്‍ ഭാഗവത് അതില്‍ ഒരു ചിന്താധാരയില്‍പ്പെട്ടയാള്‍ ആയിരിക്കാം. പക്ഷേ, അദ്ദേഹം രാജ്യസ്‍നേഹിയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല, ഷെരീഫ് പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളെ സ്‍നേഹിക്കുകയും രാജ്യത്തോട് കൂറുപുലര്‍ത്തുകയും ചെയ്യുന്ന വ്യക്തിയാണ് ഭാഗവത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഭാഗവതിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ബിജെപി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തിയാണ് ആര്‍എസ്എസ് സര്‍സംഘചാലക് എന്ന് കഴിഞ്ഞ ആഴ്‍ച ശിവസേനാ നേതാവ് സഞ്ജയ് റൗത് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അങ്ങനെ ഒരു നീക്കമുണ്ടായാല്‍ എന്തു വിലകൊടുത്തും അതിനെ എതിര്‍ക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

1
Back to top button