രാഷ്ട്രീയ ഉപദേശകയുമായി കാമകേളി; ഗവർണർക്കു ജോലി പോയി

അലബാമ: കാമം തലയ്ക്ക് പിടിച്ചപ്പോൾ ഫോൺ സെക്സ് ചാറ്റ് നടത്തിയതിന് മന്ത്രിയെ രാജി വെപ്പിച്ച മലയാളികൾക്ക് ഈ വാർത്ത യാതൊരുവിധ ഞെട്ടലും ഉണ്ടാക്കില്ല. പകരം, നന്നായി എന്നു മാത്രമായിരിക്കും പറയുക. കാരണം, യു എസിലെ ഒരു സംസ്ഥാനത്ത് പ്രേമം തലയ്ക്കു പിടിച്ചപ്പോൾ ജോലി പോയത് അവിടുത്തെ ഗവർണർക്കാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമ സംസ്ഥാന ഗവർണർറായ റോബർട്ട് ബൻ്റ്ലിക്കാണ് പ്രണയബന്ധം പുറത്തായതിനെ തുടർന്ന് രാജി വെക്കേണ്ടി വന്നത്. എഴുപത്തിനാലുകാരനായ റോബർട്ട് ബൻ്റ്ലി തൻ്റെ രാഷ്ട്രീയ ഉപദേശകയായ റബേക്ക കാൾഡ് വെൽ മാസനുമായാണ് പ്രണയത്തിലായത്.

1
Back to top button