രാഹുലിനെ വിമർശിച്ച ബർഖ ശുക്ലയെ കോൺഗ്രസ് പുറത്താക്കി

ന്യൂഡൽഹി: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച ഡൽഹി മഹിള കോൺഗ്രസ് അധ്യക്ഷ ബർഖ ശുക്ല സിങ്ങിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഡൽഹി കോൺഗ്രസ് കമ്മിറ്റി അച്ചടക്ക സമിതിയുടെ നടപടി.

ആറു വർഷത്തേക്കാണ് ബർഖ ശുക്ലയെ താൽകാലികമായി പുറത്താക്കിയത്.

അതേസമയം, കോൺഗ്രസിൽ നിന്ന് രാജിവെച്ചതായി ബർഖ ശുക്ല സിങ് മാധ്യമങ്ങളെ അറിയിച്ചു.

രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താസമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കനെതിരെയും ബർഖ ശുക്ല ആരോപണം ഉന്നയിച്ചിരുന്നു.

അജയ് മാക്കൻ തന്നോടും മറ്റ് വനിത പ്രവർത്തകരോടും മോശമായി പെരുമാറി.

ഇതേപ്പറ്റി രാഹുൽ ഗാന്ധിയെ പരാതി അറിയിച്ചിട്ടും ഒരു നടപടിയും ഉണ്ടായില്ല.

പാർട്ടിയിലും പുറത്തുമുള്ള പ്രശ്നങ്ങളെ നേരിടാൻ രാഹുൽ ഗാന്ധിക്ക് വിമുഖതയാണെന്നും ബർഖ സിങ് പറഞ്ഞത്.

കോൺഗ്രസിനെ നയിക്കാൻ രാഹുൽ ഗാന്ധിക്ക് പക്വത ഇല്ലെന്ന് കഴിഞ്ഞ ദിവസം ബർഖ ആരോപണം ഉന്നയിച്ചിരുന്നു.

ഇത് വലിയ വാർത്തകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.

 

1
Back to top button