റഷ്യയുടെ എസ്-400 മിസൈലുകൾ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ.

ചാരവിമാനങ്ങൾ, ബോംബറുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ, തുടങ്ങിയവ നശിപ്പിക്കാൻ ശേഷിയുള്ളവയാണ് എസ്-400 മിസൈലുകൾ

ഏറ്റവും കരുത്തുറ്റ ഉപരിതല-ആകാശ പ്രതിരോധ സംവിധാനമായ എസ്-400 ട്രയംഫ് മിസൈൽ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റഷ്യയോട് ആവശ്യപ്പെട്ട് ഇന്ത്യ. ചാരവിമാനങ്ങൾ, ബോംബറുകൾ, യുദ്ധവിമാനങ്ങൾ, മിസൈലുകൾ, 380 കി.മീ വരെ ദൂരപരിധിയിലുള്ള ഡ്രോണുകൾ തുടങ്ങിയവ കണ്ടെത്തി നശിപ്പിക്കാൻ തക്ക ശേഷിയുള്ളവയാണ് റഷ്യയിൽ വികസിപ്പിച്ചെടുത്ത എസ്-400 ട്രയംഫ് മിസൈലുകൾ.

കരയിൽ നിന്ന് ആകാശത്തേക്ക് തൊടുക്കാവുന്ന മിസൈൽ സംവിധാനം (എസ്.എ.എം) ആണിത്. ഇത്തരത്തിലുള്ള അഞ്ച് മിസൈലുകൾ കൈമാറാനാണ് റഷ്യയുമായുള്ള കരാർ. 40,000 കോടി രൂപയുടെ കരാറിൽ, ആദ്യഘട്ടമായ 6,000 കോടിരൂപ ഇന്ത്യ റഷ്യയ്ക്ക് നൽകിയിരുന്നു.

2018 ഒക്ടോബറിൽ റഷ്യയിലെ മോസ്കോയിൽനടന്ന 19-ാമത് ഇന്ത്യ-റഷ്യ സൈനികസഹകരണ ചർച്ചയിലാണ് അത്യാധുനിക മിസൈലുകൾ വാങ്ങാനുള്ള തീരുമാനമായത്. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചായിരുന്നു ഇത്. 2020നും 23നും ഇടയിൽ മിസൈലുകൾ കൈമാറാനാണ് കരാർ.

റഷ്യയുമായുള്ള കരാറിന് പുറമെ, 59,000 കോടി മുടക്കി ഫ്രാൻസിൽനിന്നു വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളും കൂടിയെത്തുന്നതോടെ ഇന്ത്യയുടെ സൈനികശക്തി വലിയതോതിലാണ് വർദ്ധിക്കുക. അമേരിക്കയ്ക്ക് പോലും പരീക്ഷിക്കാൻ കഴിയാത്ത ടെക്നോളജിയാണ് എസ്-400 ട്രയംഫിൽ റഷ്യ ഉപയോഗിച്ചിരിക്കുന്നത്. ചൈനയും സമാനമിസൈൽ സംവിധാനം റഷ്യയിൽനിന്ന് വാങ്ങിയിരുന്നു.

ഇന്ത്യ അഞ്ചു സ്ഥലങ്ങളിൽ എസ്-400 ട്രയംഫ് സ്ഥാപിച്ചാൽ, ചൈന, പാകിസ്ഥാൻ ഉൾപ്പെടെ ഇന്ത്യയുടെ ചുറ്റുമുള്ള ഒട്ടുമിക്ക പ്രദേശങ്ങളും ഇതിന്റെ പരിധിയിൽ വരും. അതായത് പാകിസ്ഥാനോ, ചൈനയോ ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ അവരുടെ രാജ്യത്തുവച്ചു തന്നെ മിസൈലുകൾ തകർക്കാൻ എസ്-400 ട്രയംഫിനു സാധിക്കും.

അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ പോലും നശിപ്പിക്കാൻ എസ്-400 ന് സാധിക്കുമെന്നതാണ് അമേരിക്കയെ ആശങ്കപ്പെടുത്തുന്നത്. അമേരിക്കയുടെ ഏറ്റവും ആധുനികമായ എഫ്-35 ഫൈറ്റർ ജെറ്റിനു ഭീഷണിയാവാൻ ഇതിനു സാധിക്കും.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button