വയനാട്ടിലും പത്തനംതിട്ടയിലും ‘റാൻസംവെയർ​’ ആക്രമണം

കൽപ്പറ്റ​: കേരളത്തിലും റാൻസംവെയർ ആക്രമണമെന്ന്​​ സംശയം. വയനാട്​, പത്തനംതിട്ട ജില്ലകളിലെ പഞ്ചായത്ത്​ ഒാഫീസുകളിലെ കമ്പ്യൂട്ടറുകളെയാണ്​ വൈറസ്​ ആക്രമിച്ചിരിക്കുന്നത്​.

വയനാട്ടിൽ തരിയോട്​ പഞ്ചായത്ത്​ ഒാഫീസിലെ കമ്പ്യൂട്ടർ സംവിധാനം പൂർണമായും തകർന്നു.

ഒാഫീസിലെ നാലു കമ്പ്യൂട്ടറുകളിലെ മുഴുവൻ ഫയലുകളും നശിച്ചെന്നാണ്​ റിപ്പോർട്ടുകൾ.

ഒരു ഫയലും തുറക്കാൻ സാധിക്കുന്നില്ല. ഫയലുകൾ തുറക്കാൻ ശ്രമിക്കു​േമ്പാൾ വൈറസ്​ അറ്റാക്ക്​ എന്ന്​  എഴുതിക്കാണിക്കുകയാണെന്ന്​ ജീവനക്കാർ പറഞ്ഞു.

രണ്ടു മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഫയലുകൾ നശിപ്പിക്കുമെന്ന്​ ഭീഷണിയുണ്ട്​.

വെള്ളിയാഴ്​ച തന്നെ ​െവെറസുകൾ പ്രവർത്തിച്ചു തുടങ്ങിയെന്നാണ്​ സൂചന.

പത്തനംതിട്ട കോന്നി അരുവപ്പാലം പഞ്ചായത്ത്​ ഒാഫീസിലെ ഫയലുകൾ തുറക്കാനാകുന്നില്ല.

300 ഡോളർ നൽകിയാൽ ഫയൽ തിരിച്ചു നൽകാമെന്നാണ്​ ഹാക്കർമാർ ആവശ്യ​െപ്പട്ടിരിക്കുന്നത്​.

ലോകം മുഴുവൻ ഉണ്ടായ റാൻസം ​വെയർ ഇനത്തിൽ പെട്ട വാണാക്രൈ വൈറസ്​ ആക്രമണമാണോ ഇതെന്നും സംശയമുണ്ട്​.

വാണാ​െക്രെയുടെ പുതിയ പതിപ്പ്​ ഇന്ന്​ പുറത്തുവിടുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നതിനാൽ കേരളാ സർക്കാർ ജാഗ്രതാ നിർ​േദശം നൽകിയിരുന്നു.

ആ​ക്ര​മ​ണം എങ്ങ​നെ?

ഇ-​മെ​യി​ലാ​യാ​ണ്​ ഇൗ ​വൈ​റ​സ്​ ക​മ്പ്യൂ​ട്ട​റു​ക​ളി​ലെ​ത്തു​ന്ന​ത്. ഇ-​മെ​യി​​ൽ തു​റ​ക്കു​ന്ന​തോ​ടെ ‘സി​പ്​’ ചെ​യ്​​​ത ഫ​യ​ൽ ല​ഭി​ക്കും.

ഇ​തു തു​റ​ക്കു​ന്ന​തോ​ടെ അ​ക​ത്ത്​ ക​യ​റു​ന്ന വൈ​റ​സ്​ ക​മ്പ്യൂ​ട്ട​റി​ന​ക​ത്തെ ഫ​യ​ലു​ക​ളെ ബാ​ധി​ക്കു​ന്നു. ക്ര​മേ​ണ ഫ​യ​ലു​ക​ൾ തു​റ​ക്കാ​താ​കും.

ക​മ്പ്യൂ​ട്ട​ർ സ്​​ക്രീ​നി​ൽ ഹാ​ക്ക​ർ​മാ​രു​ടെ സ​ന്ദേ​ശം തെ​ളി​യു​ന്നു. നി​ശ്ചി​ത തു​ക ‘ബി​റ്റ്​​കോ​യി​ൻ’ വ​ഴി ഉ​ട​ൻ അ​ട​ക്ക​ണ​മെ​ന്നും തു​ക ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ ഫ​യ​ലു​ക​ൾ ന​ഷ്​​ട​പ്പെ​ടു​മെ​ന്ന​ു​മാ​ണ്​ സ​ന്ദേ​ശം.

ഒ​ന്നി​ലേ​റെ ക​മ്പ്യൂ​ട്ട​റു​ക​ൾ ബ​ന്ധി​പ്പി​ച്ച സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ന്നി​നെ ബാ​ധി​ച്ചാ​ൽ അ​വ​ശേ​ഷി​ച്ച​വ​ കൂ​ടി വൈ​റ​സി​നി​ര​യാ​കും.

അ​പ​രി​ചി​ത​മാ​യ മെ​യി​ലു​ക​ൾ  തു​റ​ക്ക​രു​ത്​

വ്യാ​പ​ക സൈ​ബ​ർ ക​ട​ന്നു​ക​യ​റ്റ​ത്തി​​​​​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ സു​ര​ക്ഷാ​നി​​ർ​ദേ​ശ​ങ്ങ​ളു​മാ​യി ​കേ​ര​ള പൊ​ലീ​സി​​​​​​​െൻറ സൈ​ബ​ർ ഡോ​മും െഎ.​ടി മി​ഷ​​​​​​​െൻറ സെ​ർ​ട്ട്​-​കെ​യും (​​േക​ര​ള ക​മ്പ്യൂ​ട്ട​ർ എ​മ​ർ​ജ​ൻ​സി റെ​സ്​​പോ​ൺ​സ്​ ടീം). ​

ആ​ൻ​റി വൈ​റ​സു​ക​ൾ അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണ​മെ​ന്നും അ​നാ​വ​ശ്യ മെ​യി​ലു​ക​ൾ തു​റ​ക്കു​ന്ന​തും ഫ​യ​ലു​ക​ൾ ഡൗ​ൺ​േ​ലാ​ഡ്​ ചെ​യ്യു​ന്ന​തും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.

വൈ​റ​സു​ക​ൾ ഒ​ളി​പ്പി​ച്ചു​ള്ള ഫ​യ​ലു​ക​ൾ മെ​യി​ലു​ക​ൾ വ​ഴി​യാ​ണ്​ എ​ത്തു​ന്ന​ത്.

ഇ​ത്ത​രം അ​പ​ക​ട​കാ​രി​ക​ളാ​യ ഫ​യ​ലു​ക​ളു​ടെ പേ​ര്​ വി​വ​ര​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട വെ​ബ്​ ഡൊ​മൈ​നു​ക​ളു​ടെ പ​ട്ടി​ക​യും സൈ​ബ​ർ ഡോം ​​പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

നി​ർ​േ​​ദ​ശ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ: 

  • സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ട​ക്കം കാ​ണു​ന്ന​തും മെ​യി​ലി​ൽ സ​ന്ദേ​ശ​രൂ​പ​ത്തി​ലെ​ത്തു​ന്ന​തു​മാ​യ അ​നാ​വ​ശ്യ ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​തി​രി​ക്കു​ക
  • പ​രി​ചി​ത​സ്വ​ഭാ​വ​ത്തി​ലെ​ത്തു​ന്ന മെ​യി​ലു​ക​ളു​ടെ അ​ട​ക്കം ആ​ധി​കാ​രി​ക​ത​യും വി​ശ്വാ​സ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം മാ​ത്രം തു​റ​ക്കു​ക
  • അ​പ​ക​ട​കാ​രി​ക​ളാ​യ സ​ന്ദേ​ശ​ങ്ങ​ളെ ത​ട​യു​ന്ന​തി​ന്​ മെ​യി​ലു​ക​ളി​ൽ ത​ന്നെ​യു​ള്ള സാ​േ​ങ്ക​തി​ക​സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​േ​യാ​ഗി​ക്ക​ണം
  • മൈ​​ക്രോ​സോ​ഫ്​​റ്റി​​​​​​​െൻറ പ​ഴ​യ ഒാ​പ​റേ​റ്റി​ങ്​ സി​സ്​​റ്റം ഉ​പ​യോ​ഗി​ക്കു​ന്ന ക​മ്പ്യൂ​ട്ട​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​പ്​​ഡേ​റ്റ്​ ചെ​യ്യ​ണം. ഇ​ത്ത​രം ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ അ​പ​ക​ട​കാ​രി​ക​ളാ​യ ​ൈവ​റ​സു​ക​ൾ വേ​ഗം പ്ര​വ​ർ​ത്തി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്​
  • ഒാ​േ​ട്ടാ അ​പ്​​ഡേ​റ്റ്​ സം​വി​ധാ​നം പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്ക​ണം. ​ൈമ​ക്രോ​സോ​ഫ്​​റ്റ്​ ഒാ​പ​റേ​റ്റി​ങ്​ സി​സ്​​റ്റ​ത്തി​ൽ ഇൗ ​സൗ​ക​ര്യ​മു​ണ്ട്​
  • എ​ല്ലാ ഫ​യ​ലു​ക​ളും അ​ന്ന​ന്നു​ത​ന്നെ ബാ​ക്ക്​ അ​പ്​ ആ​യി സൂ​ക്ഷി​ക്ക​ണം
  • ഉ​പ​ഹാ​ര​ങ്ങ​ൾ വാ​ഗ്​​ദാ​നം​ചെ​യ്യു​ന്ന എ​സ്.​എം.​എ​സു​ക​ൾ​ക്കും മെ​യി​ലു​ക​ൾ​ക്കും മ​റു​പ​ടി ന​ൽ​ക​രു​ത്​

മെ​യി​ലു​ക​ളി​ൽ വൈ​റ​സു​ക​ളാ​യെ​ത്തു​ന്ന ഫ​യ​ലു​ക​ളി​ൽ കാ​ണു​ന്ന പേ​രു​ക​ൾ:

@[email protected]
@[email protected]
@[email protected]
Please Read Me!.txt (Older variant)
C:\WINDOWS\tasksche.exe
C:\WINDOWS\qeriuwjhrf
131181494299235.bat
176641494574290.bat
217201494590800.bat
[0-9]{15}.bat #regex
!WannaDecryptor!.exe.lnk
00000000.pky
00000000.eky
00000000.res
C:\WINDOWSystem32\taskdl.exe

new jindal advt tree advt
Back to top button