കുറ്റകൃത്യം (Crime)

റിപ്പെയർ ചെയ്യാനായി നൽകിയ ഫോണിന്റെ സ്ക്രീനിൽ പോറൽ; ടെക്നീഷ്യനെ യുവതികൾ കെട്ടിയിട്ട് പീഡിപ്പിച്ചു

22ഉം 32 ഉം വയസ്സുള്ള രണ്ട് യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

റഷ്യയിലെ ടാടാർസ്റ്റാനിലെ ബുഗുൽമ എന്ന പ്രദേശത്ത് സെപ്തംബർ 27നാണ് സംഭവം നടന്നത്. 22കാരിയായ യുവതിയുടെ ഐഫോൺ തകരാറിലായെന്ന് പറഞ്ഞാണ് ടെക്നീഷ്യനെ ഫ്ലാറ്റിലേക്ക് യുവതികൾ വിളിച്ച് വരുത്തിയത്.

ഫോൺ വാങ്ങി റിപ്പെയർ ചെയ്യാനായി കൊണ്ടുപോയ പത്തൊമ്പതുകാരൻ തിരികെ വന്നപ്പോൾ മുപ്പത്തിരണ്ടുകാരിയായ യുവതിയും ഫ്ലാറ്റിലുണ്ടായിരുന്നു. ഫോണിന്റെ സ്ക്രീനിൽ തകരാർ ഉണ്ടെന്നും റിപ്പെയർ ചെയ്യുന്നതിന് ഇടയിൽ സംഭവിച്ചതാണ് ഇതെന്നും യുവതികൾ ആരോപിച്ചു. എന്നാൽ സ്ക്രീനിലെ തകരാറ് നേരെത്തെയുണ്ടായിരുന്നതാണ് എന്ന് ടെക്നീഷ്യൻ വാദിച്ചു. ഇതോടെ ഇവർ തമ്മിൽ തർക്കമായി.

ഇതിനിടക്ക് 32കാരി ഇയാളെ കെട്ടിയിടുകയായിരുന്നു. പിന്നീട് യുവാവിന്റെ നഗ്നചിത്രങ്ങൾ എടുത്ത ശേഷം സെക്സ് ടോയ് ഉപയോഗിച്ച് പീഡിപ്പിക്കുകയായിരുന്നു.

ദൃശ്യങ്ങൾ യുവതികൾ പകർത്തുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുമെന്നും യുവതികൾ പത്തൊമ്പതുകാരനെ ഭീഷണിപ്പെടുത്തി. വീട്ടിൽ നിന്നും പണം എടുത്തിട്ട് വരാമെന്ന് ഉറപ്പുനൽകി ഫ്ലാറ്റിൽ നിന്ന് പോയ പത്തൊമ്പതുകാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇയാൾക്കൊപ്പം യുവതികളുടെ ഫ്ലാറ്റിലെത്തിയ പൊലീസ് വീഡിയോ ദൃശ്യങ്ങൾ കണ്ടെടുത്തു. യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തൊമ്പതുകാരനെ പീഡിപ്പിച്ചതായി തെളിഞ്ഞാൽ കുറഞ്ഞത് പത്ത് വർഷമെങ്കിലും യുവതികൾക്ക് ജയിലിൽ കഴിയേണ്ടി വരുമെന്നാണ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിശദമാക്കുന്നത്.

Tags
Back to top button