റിസർവ് ബാങ്ക് ജനറൽ മാനേജറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഗുവാഹത്തി ബ്രാഞ്ചിലെ ജനറൽ മാനേജർ ആശിഷ് രഞ്ചൻ ആണ് ആത്മഹത്യ ചെയ്തത്

ഭുവനേശ്വർ: റിസർവ് ബാങ്ക് ജനറൽ മാനേജറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തി ബ്രാഞ്ചിലെ ജനറൽ മാനേജർ ആശിഷ് രഞ്ചൻ ആണ് ആത്മഹത്യ ചെയ്തത്. ചന്ദിഖോലിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

ഒഡീഷയിലെ ജജ്പൂർ ജില്ലയിലെ നരഹരിപൂർ സ്വദേശിയാണ് ആശിഷ് രഞ്ചൻ. അമ്മയെ കാണാൻ നാട്ടിലെത്തിയതായിരുന്നു ആശിഷ്. അതിനുശേഷം ഭുവനേശ്വറിലെത്തി ഭാര്യയെയും കണ്ടു. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഡോക്ടറാണ് ഭാര്യ. 12ാം ക്ലാസിൽ പഠിക്കുന്ന ഒരു മകനുമുണ്ട് ആശിഷിന്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അസിസ് ഹോട്ടലിൽ റൂമെടുത്തത്. വെള്ളിയാഴ്ച രാവിലെ വിളിച്ചിട്ടും ആശിഷ് പ്രതികരിക്കാത്തതിൽ സംശയം തോന്നിയ ഹോട്ടൽ ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

പൊലീസ് എത്തിയപ്പോഴാണ് ആശിഷ് മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button