റോ​ബോ​ട്ടി​ക്സ് സേ​വ​നവുമായി ഫെ​ഡ​റ​ല്‍ ബാ​ങ്ക്

കൊച്ചി: ഫെഡറൽ ബാങ്ക് ബംഗളൂരിലെ കോറമംഗല ശാഖയിലെ ഹെൽപ്പ് ഡെസ്കിൽ ആർട്ടിഫിഷൽ ഇന്‍റലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടിന്‍റെ സേവനം അവതരിപ്പിച്ചു. ഫെഡറൽ ബാങ്കിന്‍റെ പുതിയ പദ്ധതി ഉപഭോക്താക്കൾക്ക് പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. അന്വേഷണങ്ങൾക്ക് ഉത്തരം നൽകുക, ബ്രാഞ്ചിലേക്ക് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുക, ശരിയായ കൗണ്ടറിലേക്ക് അവരെ നയിക്കുക, സന്ദർശിക്കേണ്ട സ്റ്റാഫിന്‍റെ പേര് നൽകുക തുടങ്ങിയവയാണ് റോബോട്ട് ചെയ്യുക.
കൂ​​​ടാ​​​തെ ബാ​​​ങ്കി​​​ന്‍റെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും റോ​​​ബോ​​​ട്ട് ന​​​ൽ​​​കും.

ച​​​ട​​​ങ്ങി​​​ൽ ഇ​​​ൻ​​​കം ടാ​​​ക്സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ജ​​​ഹ​​​ൻ​​​സെ​​​ബ് അ​​​ക്ത​​​ർ പു​​​തി​​​യ കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു. ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

1
Back to top button