ലാൽ ജോസിനൊപ്പം കോളേജ് പ്രിന്‍സിപ്പലാകാൻ മോഹൻലാൽ

37 വർഷത്തെ അഭിനയജീവതത്തിലാദ്യമായി നടൻ മോഹന്‍ലാല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ വേഷത്തിലെത്തുന്നു. കോമഡി എന്റര്‍ടെയ്നറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസായിരിക്കും. ഇവരൊരുമിക്കുന്ന ആദ്യചിത്രമായിരിക്കുമിത്. ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. ചിത്രത്തിലെ നായികയെയും മറ്റു കഥാപാത്രങ്ങളെയും ഇതുവരെ തീരുമാനിച്ചിട്ടില്ല. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ഒരുക്കുന്ന ഈ ചിത്രം ഈ വര്‍ഷം പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അണിയറസംസാരം.

1
Back to top button