ലിംഗഛേദത്തിനു പകരം പൊലീസിനെ സമീപിക്കാമായിരുന്നു-ശശി തരൂർ

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിനു ശ്രമിച്ച സന്യാസിയുടെ ലിംഗ​ം ​േഛദിക്കുന്നതിനു പകരം പെൺകുട്ടിക്ക്​ ​െപാലീസി​െന സമീപിക്കാമായിരുന്നെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ.

വേഗത്തിലുള്ള ഇത്തരം നീതി നടപ്പാക്കലിൽ സന്തോഷം തോന്നുമെങ്കിലും നിയമം ​ൈകയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു പെൺകുട്ടിക്ക്​ അഭികാമ്യമെന്ന്​ ശശി തരൂർ പറഞ്ഞു.

എല്ലാവരേയും പോലെ ഞാനും അവളോട്​ സഹതാപമുള്ളവനാണ്​.

പ​േക്ഷ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കിൽ ഒരാൾ മാത്രമല്ല, എല്ലാവരും കൈയിൽ കത്തിയുമായി നടക്കേണ്ടി വരുമെന്നും ശശി തരൂർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ്​ തിരുവനന്തപുരം സ്വദേശിയായ പെൺകുട്ടി ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച സന്യാസിയുടെ ലിംഗം ​േഛദിച്ചത്​.

സംഭവത്തിനു ശേഷം പൊലീസ്​ സ്​റ്റേഷനിലെത്തിയ പെൺകുട്ടി എട്ടു വർഷമായി നിരന്തരം സന്യാസി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും െപാലീസിന്​ മൊഴി നൽകിയിരുന്നു.

new jindal advt tree advt
Back to top button