പുതിയ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പുതിയ പോലീസ് മേധാവിയായി നിയമിച്ചു.

നിലവിലെ പോലീസ് മേധാവി ടി പി സെന്‍കുമാര്‍ ജൂണ്‍ 30 നു വിരമിക്കുന്ന സാഹചര്യത്തിലാണ് മന്ത്രി സഭാ യോഗം ബെഹ്റയെ തിരഞ്ഞെടുത്തത്.

വിജിലന്‍സ് മേധാവിയായി തുടരുന്ന ബെഹ്റ 1985 ബാച്ച് കേരള കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥനാണ്.

ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന പോലീസ് സെക്യൂരിറ്റി കമ്മിറ്റി ബെഹ്റയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.

ഈ ശുപാർശ പരിഗണിച്ചാണ് മന്ത്രി സഭ യോഗം ഇക്കാര്യം തീരുമാനിച്ചത്.

 പിണറായി സർക്കാർ അധികാരമേറ്റതിനു ശേഷം സെൻകുമാറിനെ നീക്കി ബെഹ്റയെ പോലീസ് മേധാവിയാക്കിയിരുന്നു.
ഇതിനെതിരെ നടത്തിയ നിയമ പോരാട്ടത്തില്‍ സെൻകുമാറിന് അനുകൂലമായിട്ടായിരുന്നു വിധി .
Back to top button