ലോ കലോറി കശ്മീരി ദം ആലൂ

ഡയറ്റ് കോൺഷ്യസ് ആയവര്‍ക്ക് കലോറി അല്‍പ്പം കുറയ്ക്കാന്‍ ചില പൊടിക്കൈകളും ആവാം.

സാധാരണ കശ്മീരി ദം ആലൂ ഡിപ്പ് ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇക്കുറി റോസ്റ്റഡ് പൊട്ടറ്റോയില്‍ ചെയ്യാം. അപ്പോള്‍ കലോറി അത്രയും കുറയും എന്നാല്‍ രുചിയില്‍ വിട്ടുവീഴ്ച്ചയുണ്ടാവുകയുമില്ല.

തൈരും കൂടി ചേര്‍ത്താണ് (യോഗര്‍ട്ട്) ഈ ഡിഷ് തയ്യാറാക്കുന്നത്പ്രിപ്പറേഷൻ ടൈം 10 മിനുട്ട്.

കുക്കിങ് ടൈം 1 മണിക്കൂര്‍
സെര്‍വ്- 4 പേര്‍ക്ക്.

ചേരുവകള്‍:

ബേബി പൊട്ടറ്റോ 250 ഗ്രാം
യോഗര്‍ട്ട് 250 ഗ്രാം
കസ്‍കസ് ½ ടേബിള്‍ സ്പൂൺ
മല്ലി ½ ടേബിള്‍ സ്പൂൺ
ജീരകം ½ ടേബിള്‍ സ്പൂൺ
ഏലയ്ക്ക 2-3 എണ്ണം
ഉപ്പ് പാകത്തിന്.

കശ്മീരി ചില്ലി പൗ‍ഡര്‍- 1 ടേബിള്‍ സ്പൂൺ
മഞ്ഞള്‍പ്പൊടി ½ ടീസ്പൂൺ
സവാള അരിഞ്ഞത് -1
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്- ½ ടേബിള്‍ സ്പൂൺ
എണ്ണ- 2 ടേബിള്‍ സ്പൂൺ
ഗരം മസാല- 1 ടീസ്പൂൺ
മല്ലിയില- അലങ്കാരത്തിന്.

തയ്യാറാക്കുന്ന വിധം:

ഫോര്‍ക്കുപയോഗിച്ച് ഉരുളക്കിഴങ്ങില്‍ കുത്തുകളിടുക
*യോഗര്‍ട്ട്, ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് എന്നിവ മിക്സ് ചെയ്ത് ഉരുളക്കിഴങ്ങില്‍ പുരട്ടി ഒരു മണിക്കൂര്‍ മാരിനേറ്റ് ചെയ്യുക.
*ഒരു മണിക്കൂറിന് ശേഷം ഉരുളക്കിഴങ്ങ് ബേക്കിങ് ഷീറ്റില്‍ വെച്ച് 180°C/gas mark 4 ല്‍ 20 മിനുട്ട് റോസ്റ്റ് ചെയ്യുക

ഒരു നോൺസ്റ്റിക് പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞ സവാള അതിലിട്ട് ബ്രൗൺ നിറമാകുന്നത് വരെ വഴറ്റുക.

 • വഴറ്റിയ സവാള 50 മിലി വെള്ളം ചെര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കുക

 • മല്ലി, ജീരകം, ഏലയ്ക്ക, കസ്‍കസ് എന്നിവ വറുത്ത് പൊടിക്കുക.

 • അതിലേക്ക് സവാള അരച്ചത് ചേര്‍ക്കുക
 • ഈ മിശ്രിതം പാനില്‍ ചൂടാക്കുക
 • റോസ്റ്റഡ് ഉരുളക്കിഴങ്ങ് ഇതിലേക്ക് ചേര്‍ക്കുക
 • 3-4 മിനുട്ട് നന്നായി ഇളക്കുക

 • 20-25 മിനുട്ട് മൂടിവെച്ച് വേവിക്കുക

  വിളമ്പുന്നതിന് മുമ്പ് ഗരം മസാലയും മല്ലിയിലയും വിതറി അലങ്കരിക്കാം..

 • 1
  Back to top button