ല​ണ്ട​ൻ കോ​ട​തി​യി​ൽ ആ​ദ്യ ക​റു​ത്ത​വ​ർ​ഗ​ക്കാ​രി​യാ​യ ജ​ഡ്​​ജി​ ഇ​ന്ത്യ​ൻ വം​ശ​ജ

ലണ്ടൻ: ലണ്ടനിലെ ഒാൾഡ് ബെയ്ലി കോടതിയിൽ ആദ്യ വെളുത്ത വർഗക്കാരിയല്ലാത്ത ജഡ്ജിയായി ഇന്ത്യൻ വംശജയായ വനിത നിയമിതയായി. അനുജ രവീന്ദ്ര ധിർ നിലവിൽ കോടതിയിലെ ഏറ്റവും പ്രായംകുറഞ്ഞ സർക്യൂട്ട് ജഡ്ജിയുമാണ്.

താൻ നിയമമേഖല തെരഞ്ഞെടുത്തതുമുതൽ എപ്പോഴും കോടതിയിൽ സാക്ഷിയായോ പ്രതിയായോ തെറ്റിദ്ധരിക്കെപ്പട്ടിരുന്നെന്ന് അനുജ മാധ്യമങ്ങളോട് പറഞ്ഞു. ലണ്ടനുപുറത്ത് ഒരു കോടതിയിൽ തന്നെ ഗേറ്റിൽ തടഞ്ഞതായും അഭിഭാഷകയാണെന്ന് വിശ്വസിക്കാൻ തയാറായില്ലെന്നും അവർ പറഞ്ഞു.

ഭൂരിഭാഗം കക്ഷികൾക്കും ഒരു ചെറുപ്പമായ, ഏഷ്യയിൽനിന്നുള്ള, സ്കോട്ട്ലൻഡുകാരിയായ വനിത തങ്ങൾക്കുവേണ്ടി ഹാജരാകുന്നതിൽ താൽപര്യമില്ലെന്നും അത് കക്ഷികളെ കണ്ടെത്തുന്നതിൽ പ്രയാസമായെന്നും അനുജ പറഞ്ഞു. ഇന്ത്യയിൽനിന്ന് കുടിയേറിപ്പാർത്ത ദമ്പതികളുടെ മകളായി സ്കോട്ട്ലൻഡി
െല ഡുണ്ടിയിലാണ് അനുജ ജനിച്ചത്. 23 വർഷമായി പ്രാക്ടീസ് നടത്തുന്നു.

1
Back to top button