വാൽമീകിക്കെതിരെ മോശം പരാമർശം: രാഖി സാവന്തിനെ അറസ്​റ്റ്​ ചെയ്തു

മുംബൈ: ഹിന്ദു ഇതിഹാസ കൃതിയായ രാമായാണം രചിച്ച വാൽമീകി മഹർഷിയെ കുറിച്ച് മോശം പരാമർശം നടത്തിയ കേസിൽ ബോളിവുഡ് നടി രാഖി സാവന്തിനെ അറസ്റ്റ് ചെയ്തു. പഞ്ചാബ് പൊലീസാണ് മുംബൈയിലെത്തി രാഖിയെ അറസ്റ്റ് ചെയ്തത്.ലുധിയാനയിലെ കോടതി രാഖി സാവന്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ വാല്‍മീകിയെയും വാൽമീകി വിഭാഗത്തില്‍പ്പെട്ടവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്ന വിധം പരാമര്‍ശം നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. കേസിൽ മാർച്ച് ഒമ്പതിന് രാഖിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യെപ്പട്ടിരുന്നുവെങ്കിലും അതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വാല്‍മീകി വിഭാഗത്തില്‍പെട്ടവര്‍ രാഖിക്കെതിരെ  പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു.

1
Back to top button