വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും അടിവേരിളക്കുന്ന നടപടിയാണ് കശ്മീരിലേതെന്ന് നരേന്ദ്ര മോദി

തായ്‌ലാൻഡിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് കശ്മീർ വിഭജനത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്

വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റെയും അടിവേരിളക്കുന്ന നടപടിയാണ് കശ്മീരിലേതെന്ന് നരേന്ദ്ര മോദി. തായ്‌ലാൻഡിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യവേയാണ് കശ്മീർ വിഭജനത്തെ വിഭജനത്തെക്കുറിച്ച് പ്രധാനമന്ത്രി പരാമർശിച്ചത്.

തീവ്രവാദവും വിഘടനവാദവും ഇല്ലാതാക്കാനാണ് നടപടി. തീരുമാനം ശരിയാകുമ്പോൾ അതിന്റെ പ്രതിധ്വനി ലോകം മുഴുവൻ ഉണ്ടാകും. തായ്‌ലാൻഡിൽ പോലും തനിക്കത് കേൾക്കാനായെന്നും അദ്ദേഹം പറഞ്ഞു. അയ്യായിരത്തോളം ഇന്ത്യക്കാരാണ് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

തായ്‌ലാൻഡിൽ എത്തിയപ്പോൾ സ്വന്തം നാട്ടിലെത്തിയ പ്രതീതിയാണ് ഉണ്ടായത്. തായ്‌ലാൻഡിലെ രാജകുടുംബത്തിന് ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button