വിദ്യാർത്ഥി താജ് ഹോട്ടലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മുംബൈ: ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റിട്ട ശേഷം വിദ്യാർത്ഥി താജ് ഹോട്ടലിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പത്തൊമ്പതാം നിലയിൽ നിന്നാണ് 24 കാരനായ അർജുൻ ഭരദ്വാജ് എന്ന വിദ്യാർത്ഥി ചാടിയത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ഫേസ്ബുക്കിൽ ലൈവ് വീഡിയോ പോസ്റ്റ് ചെയ്തതിനുശേഷമായിരുന്നു ചാടി ആത്മഹത്യ ചെയ്തത്.

ഒരാളുടെ ജീവിതം എങ്ങനെ അവസാനിപ്പിക്കാം എന്നു വ്യക്തമാക്കുന്ന തരത്തിലുള്ളതായിരുന്നു ഒന്നേമുക്കാൽ ദൈർഘ്യമുള്ള വീഡിയോ. വീഡിയോയിൽ അർജുൻ മദ്യപിക്കുന്നതും പുകവലിക്കുന്നതും കാണാം. താൻ മദ്യത്തിന് അടിമപ്പെട്ടിരിക്കുകയാണ്, ജീവിച്ചിരിക്കാൻ ഇനി ആഗ്രഹമില്ലെന്നുള്ള കുറിപ്പും എഴുതിവച്ചിട്ടുണ്ട്.ഹോട്ടൽ മുറിയുടെ ജനൽ കസേരകൊണ്ട് തകർത്താണ് താഴേക്ക് എടുത്തുചാടിയിരിക്കുന്നത്. മുറിയിൽ നിന്നും പോലീസ് മരണകുറിപ്പ് ലഭിച്ചിട്ടുണ്ട്. വിഷാദരോഗത്തിന് അടിമയാണെന്നാണ് പോലീസ് നിഗമനം. ബെംഗ്ലൂരുവിലാണ് അർജുന്‍റെ മാതാപിതാക്കൾ താമസിക്കുന്നത്. ഹോട്ടലിൽ നൽകിയിരിക്കുന്ന വിവരങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

ശരിയായ വിലാസവും വിവരങ്ങളുമായിരുന്നു അർജുൻ ഹോട്ടലിൽ നൽകിയിരുന്നത്. മകൻ ഇടയ്ക്കിടെ അസ്വസ്ഥത പ്രകടിപ്പിക്കാറുണ്ടെന്ന് അർജുന്‍റെ പിതാവ് പോലീസിൽ അറിയിച്ചു. ബെംഗ്ലൂരുവിലെ ഒരു വ്യവസായിയാണ് അർജുന്‍റെ പിതാവ്.

1
Back to top button