വിവാഹശേഷം വനിതകൾ പാസ്​പോർട്ടിൽ പേരുമാറ്റേണ്ടതില്ലെന്ന്​ പ്രധാനമന്ത്രി

മുംബൈ: പാസ്പോർട്ട് രേഖകൾക്കായി വിവാഹശേഷമോ വിവാഹേമാചനത്തിനു ശേഷമോ സ്ത്രീകൾ പേരുമാറ്റേണ്ട കാര്യമിെല്ലന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാസ്പോർട്ട് നിയമങ്ങളിൽ കാതലായ മാറ്റം വരുത്താൻ പോകുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു. മുംബൈയിെല ഇന്ത്യൻ മർച്ചൻറ് ചേംബറിെൻറ സുവർണ ജൂബിലി ആഘോഷത്തിൽ വിഡിയോ കോൺഫറൻസിലൂടെ സംസാരിക്കവെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീകൾക്ക് കൂടുതൽ എളുപ്പമുണ്ടാക്കിയേക്കാവുന്ന പല പദ്ധതികളും സർക്കാർ ആവിഷ്കരിക്കാൻ ഒരുങ്ങുകയാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

‘വിവാഹം, വിവാഹമോചനം എന്നിവയുടെ രേഖകൾ പാസ്പോർട്ടിനായി ഇനി സ്ത്രീകൾക്ക് സമർപ്പിക്കേണ്ടതില്ല. പാസ്പോർട്ടിൽ പിതാവിെൻറയൊ മാതാവിെൻറേയാ പേരുമാത്രം മതി. വനിത സംരംഭകർക്കായി പ്രത്യേക ലോൺ നൽകും. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പ്രകാരം നിർമിക്കുന്ന വീടുകൾ ഇനിമുതൽ ഗൃഹനാഥയുടെ പേരിലായിരിക്കും. സ്ത്രീകളുടെ ഉന്നമനത്തിനായി സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി അറിയിച്ചു.

1
Back to top button