വി.എസിനെതിരെ കെ.സുധാകരൻ നടത്തിയ പരാമർശത്തിൽ പൊലിസിനെ സമീപിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മോഹന്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കെ. സുധാകരന്റെ വിവാദ പരാമർശം.

വി.എസ് അച്യുതാനന്ദനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ നടത്തിയ അധിക്ഷേപത്തിൽ പൊലിസിനെ സമീപിക്കാമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പരാമർശം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂർക്കാവിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മോഹന്കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വി.എസ് അച്യുതാനന്ദനെതിരെ കെ. സുധാകരന്റെ വിവാദ പരാമർശം.

വറ്റിവരണ്ട തലയോട്ടിയിൽ നിന്ന് എന്ത് ഭരണ പരിഷ്കാരമാണ് വരേണ്ടതെന്നായിരുന്നു കെ. സുധാകരൻ ചോദിച്ചത്. തൊണ്ണൂറിൽ എടുക്കുക, നടക്കുക എന്നൊരു ചൊല്ല് കണ്ണൂരിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ പ്രതികരണം കോൺഗ്രസിന്റെ നിലപാടാണോ എന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. വി.എസിനെപ്പോലെ കേരളത്തിൽ സമാരാധ്യനായ നേതാവിനെ പൊതുമധ്യത്തിൽ അപഹസിക്കുന്ന വിധത്തിലുള്ള പ്രസ്താവന നടത്തിയ സുധാകരന്റെ നിലപാടിനെതിരായുള്ള പ്രതികരണം കേരളത്തിലെ എല്ലാ മണ്ഡലത്തിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ. സുധാകരന്റെ പരാമർശത്തെ കെ.സി. വേണുഗോപാൽ തള്ളി. വ്യക്തിപരമായ ആക്ഷേപങ്ങൾ നടത്തുന്നത് മര്യാദയല്ലെന്ന് അദ്ദേഹം പറഞ്ഞു. പരാമർശത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button